ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഡയമണ്ട്, ആഭരണ കേന്ദ്രമായ ഡയമണ്ട് ബോഴ്സ് (Diamond Bourse) സൂറത്തിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തിലെ ഘജോദിൽ നിർമാണം പൂർത്തിയായ ഡയമണ്ട് ബോഴ്സ് കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിട സമുച്ചയം കൂടിയാണ്.

67 ലക്ഷം ചതുരശ്ര അടിക്ക് മുകളിലാണ് കെട്ടിടത്തിന്റെ തറനിരപ്പ്. പോളിഷിഡ്-അൺകട്ട് ഡയമണ്ടുകളുടെയും ആഭരണങ്ങളുടെയും ആഗോള വ്യാപാര കേന്ദ്രം കൂടിയാണിത്.

പ്രത്യേകതകളറിയാം

– അന്താരാഷ്ട്ര ബാങ്കിംഗിനും സെയ്ഫ് വാൾട്ടിനും സൂറത്ത് ഡയമണ്ട് ബോഴ്സിൽ സൗകര്യമുണ്ടായിരിക്കും. വജ്രം ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും സാധിക്കുന്ന കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം കൂടിയാണിത്. ജ്വല്ലറി വ്യാപാരത്തിന്റെ മൊത്തക്കച്ചവടവും ഇവിടെ നടക്കും.

-ഡ്രീം സിറ്റിക്കുള്ളിൽ 36 ഏക്കറിലാണ് കേന്ദ്രം പണിതിരിക്കുന്നത്. 300 ചതുരശ്ര അടി മുതൽ 1 ലക്ഷം ചതുരശ്ര അടി വരെയുള്ള 15 നിലകളുള്ള 9 ടവറുകളാണ് കേന്ദ്രത്തിലുള്ളത്.

– ഡയമണ്ട് റിസേർച്ച് ആൻഡ് മെർക്കന്റൈൽ (DREM) സിറ്റിയുടെ ഭാഗമാണ് സൂറത്ത് ഡയമണ്ട് ബോഴ്സ്.

– മുംബൈയിൽ നിന്നടക്കമുള്ള വജ്രവ്യാപാരികൾ നേരത്തെ തന്നെ ഡയമണ്ട് ബോഴ്സിൽ ഓഫീസ് തുറന്നു കഴിഞ്ഞു.

– സൂറത്ത് ഡയമണ്ട് ബോഴ്സ്, ഡ്രീം പദ്ധതികൾ 2015ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലാണ് ഉദ്ഘാടനം ചെയ്യുന്നത്.

– കെട്ടിട സമുച്ചയത്തിൽ നിലവിൽ 4,5000 വജ്രവ്യാപാര ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

– മ്യൂസിയം, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ബാങ്ക്, കസ്റ്റംസ് ഓഫീസ്, ആംഫിതിയേറ്റർ, ലേല കേന്ദ്രങ്ങൾ തുടങ്ങി നിരവധി കേന്ദ്രങ്ങളുണ്ട്.

On December 17, Prime Minister Shri Narendra Modi is set to inaugurate the newly constructed Surat Diamond Bourse in Gujarat, with an estimated cost of INR 3,400 crores. Positioned as the “world’s largest corporate office hub,” this diamond bourse, located in Surat’s Khajod locality, aims to become a global epicenter for both rough and polished diamond trading.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version