ജെലേഫു സിറ്റി പ്രൊജക്ട് (Gelephu city project) ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യാൽ വാങ്ചുക്ക് (Jigme Khesar Namgyel Wangchuck). ഭൂട്ടാന്റെ നഗര വികസന പദ്ധതിയായ ജെലേഫു ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ 1,000 ചതുരശ്ര കിലോമീറ്റർ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂട്ടാനും അസമും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കും. ജെലേഫു സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ റീജിയൺ (SAR) എന്ന പേരിട്ട പദ്ധതി നിരവധി വർഷങ്ങളുടെ ചർച്ചകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് നടപ്പാക്കാൻ പോകുന്നത്. സാർപാങ് ജില്ലാ സ്പെഷ്യൽ ഇക്കണോമക് സോണിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജെലേഫുവിൽ അന്താരാഷ്ട്ര വിമാനത്താവളവും പണിയും.

നേട്ടം അസമിനും
ഇന്ത്യ-ഭൂട്ടാൻ അതിർത്തി പ്രദേശമായ ജെലേഫു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പ്രദേശത്തെ വികസനം അസമിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിക്കും. അസമിലെ കോക്രാജ്ഹറും ജെലേഫും തമ്മിൻ ബന്ധിപ്പിച്ച് 58 കിലോമീറ്റർ റെയിൽ പാളവും പണിയാൻ പദ്ധതിയുണ്ട്. കൂടാതെ ഭൂട്ടാനിലെ  സംത്സേ, പശ്ചിമബംഗാളിലെ ബനർഹട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 18 കിലോമീറ്റർ റെയിൽ പാളം പണിയാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

കോക്രജ്ഹർ-ജലേഫു റെയിൽ പാളത്തിനായി പ്രാഥമിക എൻജിനിയറിംഗ്-ട്രാഫിക് സർവേ ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഹൽദിബരിൽ നിന്ന് പശ്ചിമ ബംഗാൾ വഴി ബംഗ്ലാദേശിലെ ചിലാഹട്ടിയിലേക്ക് കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്.

ഇന്ത്യയിലേക്ക് 10 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് ജിഗ്‌മേ ഖേസർ.

On December 18, Bhutan’s King Jigme Khesar Namgyel Wangchuck revealed an ambitious urban development initiative, the Gelephu Special Administration Region (SAR). This strategic project aims to strengthen economic ties between Bhutan and Assam, covering an expansive area exceeding 1,000 square kilometres in close proximity to the Indian border.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version