കൃത്യസമയം പാലിക്കുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ റാങ്കിംഗിൽ എയർ ഇന്ത്യയും, ഇൻഡിഗോയും, സ്‌പൈസ് ജെറ്റും ഒക്കെ പിന്നിലാണ്. ഇവരെയൊക്കെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്  ആകാശ എയർ ആണ്. 77.5% കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്. ഇതോടൊപ്പം ഒരു കലണ്ടർ വർഷത്തിൽ  100 ദശലക്ഷം യാത്രക്കാരുമായി പറന്ന ആദ്യ ഇന്ത്യൻ വിമാനമെന്ന നേട്ടം കൈവരിച്ചു ഇൻഡിഗോ. വിസ്താര എയർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. എയർ ഇന്ത്യ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ സ്‌പൈസ് ജെറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

2023 നവംബറിൽ സർവീസുകളിൽ 78.2% കൃത്യത (ഓൺ-ടൈം പെർഫോമൻസ്- ഒ.ടി.പി) പാലിച്ചാണ് ആകാശ ഒന്നാമതെത്തിയത്. 77.5% കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്.

ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ്, വരവ്, പുറപ്പെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് എല്ലാ എയർലൈനുകളുടെയും ഓൺ-ടൈം പെർഫോമൻസ് സൂചിക കണക്കാക്കിയത്.

72.8 % ഒ.ടി.പിയോടെ വിസ്താര മൂന്നാമതും 62.5 % ഒ.ടി.പിയോടെ എയർ ഇന്ത്യ നാലാമതും എത്തി.41.8 %ഒ.ടി.പിയോടെ സ്പൈസ് ജെറ്റാണ് അഞ്ചാമത്.

എന്താണ് ഓൺ ടൈം പെർഫോമൻസ്?

ഷെഡ്യൂൾ അനുസരിച്ച് വിമാനക്കമ്പനികൾ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒ.ടി.പി റാങ്കിങ് അളക്കുന്നത്. ഷെഡ്യൂൾ ചെയ്ത അറൈവൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ വിമാനം എത്തിയിരിക്കണം, ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ സർവീസ് പുറപ്പെട്ടിരിക്കണം. ഇങ്ങനെയാണ് ഒരു ഫ്ലൈറ്റ് കൃത്യസമയം പാലിച്ചതായി കണക്കാക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഇക്കൊല്ലം നവംബർ വരെ ആഭ്യന്തര വിമാനക്കമ്പനികൾ ഗണ്യമായ വളർച്ച നേടിയതായാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ.

2023 ജനുവരിക്കും 2023 നവംബറിനുമിടയിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1382.34 ലക്ഷം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം ആണ് വർധന.

കൃത്യതയിൽ രണ്ടാമതെത്തിയ ഇൻഡിഗോയ്ക്ക് മറ്റൊരു നേട്ടം കൂടി

ഒരു കലണ്ടർ വർഷത്തിൽ 100 ദശലക്ഷം യാത്രക്കാരുമായി പറന്ന ആദ്യ ഇന്ത്യൻ വിമാനമെന്ന നേട്ടം ഇൻഡിഗോക്ക്.
2022-ൽ ആഭ്യന്തര-അന്താരാഷ്ട്രതലത്തിൽ ഇൻഡിഗോയുടെ സേവനം പ്രയോജനപ്പെടുത്തിയത് 78 ദശലക്ഷം യാത്രക്കാരായിരുന്നു. 2022-നേക്കാൾ 22 ശതമാനത്തിന്റെ വർധനയാണ് ഇൻഡിഗോയുടെ പാസഞ്ചർ ട്രാഫിക്കിൽ 2023-ലുണ്ടായത്. ഇൻഡിഗോ അധികൃതർ  തന്നെയാണിക്കാര്യം അറിയിച്ചത്.
2023 നവംബറിൽ ഇൻഡിഗോയ്ക്ക് ആഭ്യന്തര സഞ്ചാര വിപണി വിഹിതം 61.8 ശതമാനമായിരുന്നു.

തങ്ങളുടെ ആഭ്യന്തിര അന്താരാഷ്ട്ര സേവന ശൃംഖല വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇൻഡിഗോ 500 എ320 എയർബസ് ഇൻഡിഗോ ഓർഡർ നൽകിയിരിക്കുകയാണ് .  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version