ഈ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പ്രധാനമന്ത്രി വിശ്വകർമ സ്കീമിൽ ഇതുവരെ ലഭിച്ചത് 37.68 ലക്ഷം അപേക്ഷകൾ. ഇവയിൽ 77,630 അപേക്ഷകർക്ക് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിവിധ വകുപ്പുകളിൽ നിന്നുള്ള പരിശോധനയ്ക്ക് ശേഷം മറ്റ് അപേക്ഷകളിൽ നിന്ന് അർഹരെ കണ്ടെത്തും. സ്കീമിൽ 57,815 കൈത്തൊഴിലാളികളാണ് ആനുകൂല്യത്തിന് അപേക്ഷിച്ചതെന്ന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ പറഞ്ഞു.


വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്ന് 5.30 ലക്ഷം അപേക്ഷകളുടെ സ്ഥിരീകരണം ലഭിക്കാനുണ്ട്. ജില്ലാ ഇംപ്ലിമെന്റേഷൻ കമ്മിറ്റി 2.08 ലക്ഷം അപേക്ഷകളും സ്ക്രീനിംഗ് കമ്മിറ്റി 83,243 അപേക്ഷകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത തൊഴിൽ മേഖലയിൽ 18 വിഭാഗങ്ങൾക്ക് സ്കീമിന്റെ ഗുണം ലഭിക്കും. തിരിച്ചറിയൽ രേഖയും മറ്റു അനുബന്ധ രേഖകളുമായി സ്കീമിന് കീഴിൽ അപേക്ഷിക്കാം. 5% പലിശയിൽ 3 ലക്ഷം വകെ ഈടില്ലാത്ത വായ്പ പദ്ധതിക്ക് കീഴിൽ ലഭിക്കും. ഇതിന് പുറമേ തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചർ, നൈപുണ്യ പരിശീലനം, സ്റ്റൈപ്പൻഡ് എന്നിവയും ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version