ഫിൻടെക് സ്ഥാപനമായ ഇൻക്രഡ് (InCred) ഫണ്ടിംഗ് റൗണ്ടിൽ 60 മില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗ് റൗണ്ടിൽ പുതിയ നിക്ഷേപകരെയും ഇൻക്രഡിന് ലഭിച്ചു. ഫണ്ടിംഗിൽ തുക സമാഹരിച്ചതോടെ ഇൻക്രഡിന്റെ മൂല്യം 1.04 ബില്യണായി ഉയർന്നു. ഇതോടെ ഈ വർഷം യൂണികോൺ പദവി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായ മാറിയെന്ന് ഇൻക്രഡ് പറഞ്ഞു.


എംഇഎജിയുടെ രഞ്ജൻ പൈ 9 മില്യൺ ഡോളറാണ് ഇൻക്രഡിൽ നിക്ഷേപിച്ചത്. ആർപി ഗ്രൂപ് ഓഫ് കമ്പനീസിന്റെ രവി പിള്ള 5.4 മില്യണും, ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ഗ്ലോബൽ കോ-ഹെഡ് രാം നായക് 1.2 മില്യണും നിക്ഷേപിച്ചു. വരേണിയം കാപ്പിറ്റൽ അഡ്‌വൈസേഴേസ്, സട്ട്‍വ ഗ്രൂപ്പ് തുടങ്ങി നിരവധി പേർ ഫണ്ട് റൈസിംഗിൽ പങ്കെടുത്തു.

സമാഹരിച്ച തുക കൊണ്ട് അടുത്ത വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഉപയോഗിക്കുമെന്നും പങ്കെടുത്ത് പിന്തുണച്ച എല്ലാ നിക്ഷേപകരോടും നന്ദിയുണ്ടെന്നും കമ്പനി സിഇഒ ഭുപേന്ദർ സിംഗ് പറഞ്ഞു.
500 കോടിയുടെ ഇക്വിറ്റി കാപ്പിറ്റൽ ഇൻക്രഡിന്റെ വിവിധ ബിസിനസ് മേഖലകളുടെ പ്രവർത്തനത്തിന് ഭാഗിച്ചു നൽകും.

ഉപഭോക്തൃ വായ്പ, വിദ്യാർഥി വായ്പ, എംഎസ്എംഇ ലെൻഡിംഗ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.

InCred, the fintech firm, has achieved unicorn status, securing $60 million in a Series D funding round from both new and existing investors. With a valuation of $1.04 billion post-investment, InCred is the second company to attain unicorn status in the current year. The Series D round was spearheaded by Ranjan Pai of MEMG, who contributed $9 million.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version