ഐഐടി ബോംബെയുമായി ചേർന്ന് നിർമിത ബുദ്ധി (എഐ) സംവിധാനമായ ഭാരത് ജിപിടി (Bharat GPT) നിർമിക്കാനൊരുങ്ങി റിലയൻസ്.
ഐഐടി ബോംബെയുമായി സഹകരിച്ച് ഭാരത് ജിപിടി ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റിലയൻസ് ജിയോ ഇൻഫോകോം (Reliance Jio Infocomm) ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്ക് വേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) അവതരിപ്പിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു. അതിനായി ഒഎസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഐഐടി വാർഷിക ടെക് ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആകാശ്.
ലാർജ് ലാംഗ്വേജ് മോഡൽ, ജനറേറ്റീവ് എഐ എന്നിവയുടെ തുടക്കം മാത്രമാണ് നമ്മൾ കണ്ടത്. വരും വർഷങ്ങളെ നിർണയിക്കുന്നത് ഈ ആപ്ലിക്കേഷനുകളായിരിക്കുമെന്നും ആകാശ് പറഞ്ഞു. എഐ സാങ്കേതിക വിദ്യ കമ്പനിയുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉത്പന്നങ്ങളിലും സേവനങ്ങളിലും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.
മീഡിയാ മേഖലയിലും കമ്യൂണിക്കേഷൻ, കൊമേഴ്സ് എന്നിവയിലും ഉത്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാനും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.
രാജ്യത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലാണ് ഭാരത് ജിപിടി. ടെലികോം, ചില്ലറ വിപണി എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലുകളും മറ്റും വികസിപ്പിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഇതിനായി ഐഐടി ബോംബേയിലെ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗവുമായാണ് റിലയൻസ് പ്രവർത്തിക്കുന്നത്.
Akash Ambani, chairman of Reliance Jio Infocomm, announced the collaboration with the Indian Institute of Technology-Bombay to introduce the ‘Bharat GPT’ program. As the largest telecommunications company in the country and a unit of Reliance Industries, Reliance Jio is also actively considering the launch of an operating system for televisions. Ambani mentioned ongoing efforts in this regard during his address at the annual Techfest of the institute.