ബിനാൻസ് (Binance), കുകോയൻ (Kucoin) അടക്കം 9 അന്താരാഷ്ട്ര ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെ വിലക്കാൻ കേന്ദ്രസർക്കാർ. കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ (പിഎംഎൽഎ) രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് 9 ക്രിപ്റ്റോ പ്ലാറ്റ് ഫോമുകൾക്ക് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.


ക്രാകെൻ (Kraken), ഗെയ്റ്റ് ഇഒ (Gate.io), ബിറ്റ്ട്രക്സ് (Bittrex), ബിറ്റ്സ്റ്റാംപ് (Bitstamp), മെക്സ്‌സി ഗ്ലോബൽ (MEXC Global), ബിറ്റ്സ്റ്റാംപ് (Bitfinex) തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്.

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തോട് ഈ പ്ലാറ്റ്ഫോമുകളുടെ യുആർഎൽ ബ്ലോക്ക് ചെയ്യാൻ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 9 ക്രിപ്റ്റോ കോയിൻ പ്ലാറ്റ്ഫോമുകളും രാജ്യത്ത് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ചാണ് ഇന്റലിജൻസ് വിഭാഗം യുആർഎൽ വിലക്കാൻ ആവശ്യപ്പെട്ടത്.

ഇതുവരെ 31 വിർച്വൽ ഡിജിറ്റൽ അസെറ്റ് സർവീസ് പ്രൊവൈഡർമാർ രജിസ്റ്റർ ചെയ്തതായി എഫ്ഐയു അറിയിച്ചു. എന്നാൽ വിദേശത്ത് പ്രവർത്തിക്കുന്ന പല ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളും രജിസ്ട്രേഷനില്ലാതെയാണ് രാജ്യത്ത് സേവനം നൽകുന്നത് ഇന്റലിജൻസ് വിഭാഗം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിപ്റ്റോ നിയമങ്ങൾ കടുപ്പിച്ച് വരികയാണ് സർക്കാർ.

India’s Financial Intelligence Unit (FIU), operating under the Ministry of Finance, has taken significant measures against offshore cryptocurrency platforms, serving show-cause notices to nine major players, including Binance and KuCoin, accordingn to a PTI report. This action has been initiated under the stringent Prevention of Money Laundering Act (PMLA) due to non-compliance with anti-money laundering legislation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version