പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങൾ കാത്തിരിക്കുകയാണ് വിവിധ മേഖലകൾ. സാധാരണക്കാരെ ബാധിക്കുന്നതാണ് ഇവയിൽ പലതും. ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത്, ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകൾ എല്ലാത്തിലും മാറ്റം വരാൻ പോകുകയാണ്. ഓൺലൈൻ ഓഹരി വിൽപ്പനയിലും ബാങ്കിംഗ് മേഖലയിലും വരാൻ പോകുന്ന മാറ്റങ്ങൾ അറിയണ്ടേ?
ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻ
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഡിസംബർ 31 ഓടെ അവസാനിക്കും. ജനുവരി 1 മുതൽ ആധാർ വിവരങ്ങളിൽ എന്തുമാറ്റം വരുത്തണമെങ്കിലും 50 രൂപ ഫീസ് നൽകേണ്ടി വരും. 2023 സെപ്റ്റംബർ 14 വരെയായിരുന്നു ആദ്യം സൗജന്യ അപ്ഡേഷന് സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.
ഡിമാറ്റ് നോമിനേഷൻ
ഓഹരി വിപണി ശ്രദ്ധിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഡീമാറ്റ് (ഡീമേറ്റീരിയലൈസ്ഡ്) നോമിനേഷനിൽ വരാൻ പോകുന്ന മാറ്റങ്ങൾ. ഇലക്‌ട്രോണിക് ഫോർമാറ്റിൽ ഓഹരിയും സെക്യൂരിറ്റിയും സൂക്ഷിക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ഡീമാറ്റ്. ഡീമാറ്റ് അക്കൗണ്ടുള്ള എല്ലാവരോടും ജനുവരി 1 മുതൽ നിർദേശ പത്രിക നൽകുകയോ നിർദേശ പത്രികയിൽ നിന്ന് ഒഴിവാകുകയോ ചെയ്യുന്നത് സെബി നിർബന്ധമാക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത നിക്ഷേപകർക്ക് ഓഹരി ഇടപാടുകൾ ചെയ്യാൻ പറ്റില്ല.
ബാങ്ക് ലോക്കർ കരാർ
ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകളിൽ ജനുവരി 1 മുതൽ മാറ്റം വരും. ഭേദഗതി വരുത്തിയ ബാങ്ക് ലോക്കർ കരാറിൽ ഒപ്പിടാനുള്ള അവസാന തീയതി ഡിസംബർ 31 ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത ഉപഭോക്താക്കളുടെ ലോക്കർ ജനുവരി 1 മുതൽ മരവിപ്പിക്കും.
സിം കാർഡുകൾക്ക് പേപ്പറിൽ വിവരം കൊടുക്കണ്ട
പുതിയ സിം കാർഡുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ജനുവരി 1 മുതൽ പേപ്പർ ഫോറത്തിൽ വിവരങ്ങളിൽ പൂരിപ്പിച്ച് നൽകേണ്ടി വരില്ല. ജനുവരി 1 മുതൽ കെവൈസി പേപ്പറിൽ പൂരിപ്പിക്കേണ്ടതില്ലെന്ന നിർദേശവുമായി ടെലികമ്യൂണിക്കേഷൻ വിഭാഗം നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
വിദേശവിദ്യാർഥികളുടെ ജീവിതച്ചെലവ് വർധിക്കും
ബാങ്കിംഗിലും സ്റ്റോക്ക് മാർക്കറ്റിലും മാത്രമല്ല വിദേശ വിദ്യാഭ്യാസത്തിലും പുതുവർഷം മുതൽ മാറ്റം വരാൻ പോകുകയാണ്. ജനുവരി 1 മുതൽ കാനഡയിൽ വിദേശ വിദ്യാർഥികളുടെ ജീവിതച്ചെലവ് വർധിക്കും. വിദേശ വിദ്യാർഥികളുടെ ജീവിതച്ചെലവ് ഇരട്ടിപ്പിക്കുകയാണ് കാനഡ. വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട നിയമങ്ങളിലും ജനുവരി 1 മുതൽ കാനഡ ഭേദഗതി കൊണ്ടുവരും.
As the New Year approaches, a multitude of changes is anticipated across various sectors, significantly impacting the lives of common people. Beyond the realms of everyday life, alterations are sweeping through different domains, ranging from Aadhar updates to online tax filing regulations. It’s essential to stay informed about these changes, including developments in online trading and banking.