ജനുവരി ഒന്നിന്ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC) PSLV C -58 വിക്ഷേപണം നടക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു സംഘം പെൺകുട്ടികളും അവിടെയുണ്ടാകും “She Flies” എന്ന ആ ചരിത്രദൗത്യത്തിനു സാക്ഷ്യം വഹിക്കാനും അഭിമാനിതരാകാനും.

എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ വീസാറ്റ് (WESAT- Women Engineered Satellite) ബഹിരാകാശക്കുതിപ്പിന് തയ്യാറെടുക്കുകയാണ്. കോളേജിലെ സ്‌പേസ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഈ ഉപഗ്രഹം ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കും. ഉപഗ്രഹത്തെ 600 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി.  

രാജ്യത്ത് ആദ്യമായി വനിതകൾ നേതൃത്വം നൽകുന്ന ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമായ വീസാറ്റ് 2024 ജനുവരി 1 ന് 9:10 am ന് ബഹിരാകാശത്തേക്കുള്ള യാത്ര ആരംഭിക്കും. ഇന്ത്യയുടെ 60-ാമത് ദൗത്യമായ PSLV C-58 ന്റെ ഭാഗമാണ് ഈ വിക്ഷേപണം.  

പെൺകരുത്തിൽ കേരളം ഒരുക്കിയത് പെൺകുട്ടികളുടെ ഒരു ടീം രൂപകൽപ്പന ചെയ്തു നിർമിച്ച കേരളത്തിന്റെ സ്വന്തം ഉപഗ്രഹം വീസാറ്റ്. ഉപഗ്രഹ നിർമാണത്തിനായി സ്‌പേസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇൻസ്‌പേസുമായി LBS ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഐഎസ്ആർഒയുടെ പ്രധാന കേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് പദ്ധതിക്ക് മാർഗനിർദേശം നൽകുന്നത്. വീസാറ്റ് രൂപകല്പനയും അനുബന്ധ പ്രവർത്തനങ്ങളും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) വകുപ്പിന്റെ നേതൃത്വത്തിലാണ് ചെയ്യുന്നത്.

ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് (യുവി) വികിരണത്തിന്റെ വ്യാപ്തി അളക്കുന്ന വീസാറ്റ് അന്തരീക്ഷതാപനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും സുപ്രധാന സൂചനകൾ നൽകും. കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനും പദ്ധതി സഹായിക്കും. LBS കാമ്പസിൽ ഒരു ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റേഷൻ വനിതാ ടീം സജ്ജീകരിച്ചിട്ടുണ്ട്.  

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാരിതര സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അതിന്റെ മേൽനോട്ടം വഹിക്കുന്നതിനും സജീവമായ IN-SPACe നൽകിയ പിന്തുണയാണീ ഉപഗ്രഹത്തിനു പിന്നിൽ. ഉപഗ്രഹം രൂപകല്പന ചെയ്ത് നിർമ്മിക്കുക എന്ന ആശയം LBS മൂന്ന് വർഷം മുമ്പാണ് അവതരിപ്പിച്ചത്. വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നായി 30 പേരടങ്ങുന്ന സംഘമാണ് മത്സരത്തിനെത്തിയത്.  

എൽ ബി എസ്സിലെ വനിതാ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾക്ക് പരിധിയില്ല എന്ന് തെളിയിച്ച ഒരു ഉദ്യമമായിരുന്നു ഇത് എന്ന് സ്‌പേസ് ക്ലബിന്റെ അസിസ്റ്റന്റ് പ്രൊഫസറും കോർഡിനേറ്ററുമായ ലിസി എബ്രഹാം പറഞ്ഞു. “ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിക്കുകയെന്ന എൽ ബി എസ്സ് സ്പേസ് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യമാണ് ഈ രൂപകല്പനയിലൂടെ യാഥാർഥ്യമായത്. കേരളത്തിലെ താപ തരംഗങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ സമീപകാല പ്രതിഭാസങ്ങളിൽ യുവി വികിരണത്തിന്റെ സ്വാധീനം മനസ്സിലാക്കാൻ വീസാറ്റ് ഞങ്ങളെ സഹായിക്കും,”  



രാജ്യത്തുടനീളമുള്ള 750 പെൺകുട്ടികൾ നിർമ്മിച്ച ആസാദിസാറ്റ് എന്ന ഉപഗ്രഹം കഴിഞ്ഞ വർഷം ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിജയകരമായി വിക്ഷേപിച്ചിരുന്നു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version