വൻ കുതിപ്പുകളിലും കിതപ്പുകളിൽ കൂടിയും സ്റ്റാർട്ടപ്പുകൾ ഒരേ പോലെ കടന്നു പോയ വർഷമാണ് 2023. ഫണ്ടിംഗ്, ലാഭം, പിരിച്ചുവിടൽ… സ്റ്റാർട്ടപ്പുകൾക്ക് സംഭവ ബഹുലമായ വർഷമായിരുന്നു 2023. ഒരു വർഷത്തിന്റെ ആരവം എല്ലാം കഴിഞ്ഞ് പുതിയ പ്രതീക്ഷകളുമായാണ് സ്റ്റാർട്ടപ്പുകൾ 2024ലേക്ക് കടക്കുന്നത്. അമിതാവേശമില്ലാതെ, ഓരോ ചുവടും സൂക്ഷിച്ചായിരിക്കും 2024ലേക്കുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവേശനം.
സുസ്ഥിരമായ വളർച്ചയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പദ്ധതികളുമാണ് പുതുവർഷത്തിൽ സ്റ്റാർട്ടപ്പുകൾ ലക്ഷ്യംവെക്കുന്നത്. 2024ൽ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ ശക്തമായ വളർച്ചയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. വിവിധ വിഭാഗങ്ങളിലായി 8 ബില്യൺ ഡോളറിന്റെ ഫണ്ടിംഗാണ് 2023ൽ ഉണ്ടായതെങ്കിൽ 2024ൽ അത് വർധിക്കാനാണ് സാധ്യത.
2023ലെ ജിയോപൊളിറ്റിക്കൽ ടെൻഷനുകൾ കാരണം സമ്മർദം കൂടിയത് സ്റ്റാർട്ടപ്പുകൾക്ക് കൂടിയാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് ഒഴുക്ക് ഏറ്റവും കുറഞ്ഞ വർഷം 2023 ആണ്. 2022ൽ 25 ബില്യൺ ഡോളർ സ്റ്റാർട്ടപ്പുകളുടെ പോക്കറ്റിലെത്തിയെങ്കിൽ 2023ൽ ഏകദേശം 8 ബില്യൺ ഡോളറിലേക്ക് അത് ചുരുങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് 73% ആണ് കുറവ് രേഖപ്പെടുത്തിയത്.
സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നയങ്ങളിൽ നിരവധി മാറ്റങ്ങൾ വന്ന വർഷം കൂടിയാണ് 2023. സെസ്റ്റ് മണി പോലുള്ള സ്ഥാപനങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയരായി, ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ് ഫോമുകളും നിയന്ത്രണത്തിന് വിധേയരായി, ബിസിനസ് മോഡലുകളിൽ വന്ന മാറ്റം ചില സ്റ്റാർട്ടപ്പുകളുടെ അടച്ചുപൂട്ടലിലാണ് കലാശിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്ത് തഴച്ച് വളർന്ന ഹെൽത്ത് ടെക്ക്, എഡ്ടെക്ക് സ്റ്റാർട്ടപ്പുകളിൽ ചിലത് വഴിമുട്ടി നിന്നതും 2023ലാണ്.
ബൈജൂസ്, ഫ്രൺഡ് റോ, ഗോ മെക്കാനിക്ക്, മോജോകെയർ പോലുള്ള കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്നതും മടങ്ങി വരാൻ കച്ചകെട്ടുന്നതും കണ്ടു.
ഐപിഒ മുന്നിൽ
ഐപിഒ പ്രവേശനത്തിൽ സ്റ്റാർട്ടപ്പുകൾക്ക് മോശമില്ലാത്ത നേട്ടമുണ്ടാക്കാൻ സാധിച്ച വർഷവും 2023 ആണ്. 2022ൽ 3 കമ്പനികളാണ് ഐപിഒ ലോഞ്ച് ചെയ്തതെങ്കിൽ ഈ വർഷം മുത്തൂറ്റ് മൈക്രോഫിൻ, മോട്ടിസൺസ് ജ്വല്ലറി, ക്രഡോ ബ്രാൻഡ് മാർക്കറ്റിംഗ്, ഇലക്ട്രോ ഫോഴ്സ് ഇന്ത്യ, ആസാദ് എൻജിനിയറിംഗ് തുടങ്ങി നിരവധി കമ്പനികൾ ഐപിഒയിൽ ലിസ്റ്റ് ചെയ്തു. 2024-25 വർഷത്തിൽ 40 കമ്പനികളെങ്കിലും ഐപിഒയ്ക്ക് ലിസ്റ്റ് ചെയ്യുകയോ തയ്യാറെടുക്കുകയോ ചെയ്യും. മികച്ച ബിസിനസ് മോഡലുകളും ശക്തമായ ഇബിഐടിഡിഎയും സുസ്ഥിര വളർച്ചയും മികച്ച വരുമാനവുമായി സാസ് (SaaS), ബി2സി പ്രൊഡക്ട് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയ കമ്പനികൾക്കാണ് 2024ൽ ഐപിഒയ്ക്ക് കൂടുതൽ സാധ്യത കല്പിക്കുന്നത്.
എന്നാൽ നിക്ഷേപകരും വിദഗ്ധരും 2024ലേക്ക് ശ്രദ്ധയോടെയാണ് പ്രവേശിക്കുന്നത്. ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് ഉയർന്ന വാല്യുവേഷനുണ്ടെങ്കിലും കുറവ് ലാഭമാണ് രേഖപ്പെടുത്തുന്നത്. അതിനാൽ സ്റ്റാർട്ടപ്പുകളുടെ ലാഭ വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും ഫണ്ടിംഗിന് നിക്ഷേപകർ തയ്യാറാകുക.
2024ൽ ഫിൻടെക്കിനെ കാത്തിരിക്കുന്നത് വലിയ ജേർണിയാണ്. ഫിൻടെക്കിൽ മാത്രം 60-70% വളർച്ച പ്രതീക്ഷിക്കാം. 2024ൽ വാല്യു അഡീഷണൽ സർവീസുകളിലും വർധനവുണ്ടാകും. കേന്ദ്രസർക്കാരിന്റെ വൺ നേഷൻ, വൺ കാർഡ് പോലുള്ള പദ്ധതികളും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഇന്ത്യയുടെ പിന്തുണയും ഫിൻടെക്കുകൾക്ക് ഊർജമാകും. ഫിൻടെക്കുകളുമായി ചേർന്ന് സംസ്ഥാന സർക്കാരിനും പല കാര്യങ്ങൾ ചെയ്യാൻ പറ്റും. നികുതി, ഫൈൻ ശേഖരണം, പെൻഷൻ എന്നിവ ഡിജിറ്റൈസ് ചെയ്യുന്നത് വഴി കൂടുതൽ കാര്യക്ഷമമാക്കാം. നികുതി ശേഖരണം ഡിജിറ്റൈസ് ചെയ്യുന്നത് ഉപഭോക്താക്കൾക്കും വകുപ്പുകൾക്കും ഒരുപോലെ ഗുണകരമാണ്. ഇൻഷുറൻസ് മേഖലയിലും വലിയ ഡിജിറ്റൈസേഷൻ 2024ലുണ്ടാകും.
സജീവ് പുഷ്പമംഗലം, എക്സിക്യൂട്ടീവ് ഡയറക്ടർ, ഇ വയർ (Ewire)
ദീപക് ഗുപ്ത, ജനറൽ പാർട്ണർ, ഡബ്ല്യുഇഎച്ച് വെഞ്ച്വർ
2023 സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് കണക്കു കൂട്ടലുകളുടെ വർഷമായിരുന്നു. 2021ലെ ബൂമിംഗ് ഏകദേശം കഴിഞ്ഞു. സീരീസ് എ അടക്കമുള്ള ഫണ്ടിംഗ് റൗണ്ടുകളിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. പല സ്റ്റാർട്ടപ്പുകളും യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടിട്ടുണ്ട്. ഐപിഒയിലെ തകർച്ചയുമായാണ് 2024ലേക്ക് കടക്കുന്നത്. ആഗോള പലിശ നിരക്കിൽ കുറവ് വന്നാൽ വെഞ്ച്വർമാർ മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ ഉത്പന്നങ്ങളിൽ കൺസ്യൂമർ സ്പെൻഡിംഗ് കൂടുന്നത് ധാരാളം അവസരങ്ങൾ തുറന്നുകൊടുക്കും. എഡ്ടെക്കുകളുടെ മടങ്ങി വരവും ഉണ്ടായേക്കാം.
കരൺ വർമ, കോ-ഫൗണ്ടർ ആൻഡ് ഡയറക്ടർ, ഫാഡ് നെറ്റ്വർക്ക്
അഗ്രികൾച്ചറൽ ആക്സിലേറ്റർ ഫണ്ട് കർഷകർ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കും. നിലവിലെ അന്തരീക്ഷത്തിൽ മൂലധനം കരുതലോടെയാണ് ചെലവഴിക്കുന്നത്. സുസ്ഥിര വളർച്ചയും സാമ്പത്തിക വിവേകവും പ്രകടിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളായിരിക്കും നിക്ഷേപകരെ ആകർഷിക്കുക. ഇത് പ്രതിരോധക്ഷമതയുള്ള സ്റ്റാർട്ടപ്പുകളിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 2024ൽ ബുള്ളിഷ് ട്രാജക്ടറി മാറ്റി നിർത്താൻ പറ്റില്ല. 15-20 ബില്യൺ ഡോളറിന്റെ ഫണ്ടിംഗും പ്രതീക്ഷിക്കാം. ബിപിസി, ഹെൽത്ത്, വെൽനെസ്, ക്ലിനിക്സ്, ഗെയിമിംഗ്, ആപ്പ് സ്റ്റുഡിയോ, സ്വകാര്യ വായ്പ മേഖലകളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.
രജത് മെഹ്ത, ചെയർമാൻ, ജെഐടിഒ ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷൻ
“2023 ഇൻക്യുബേഷനിൽ ധാരാളം വൈവിധ്യമുള്ള പ്രോഗ്രാമുകൾ കൊണ്ടുവന്ന വർഷമാണ്. സെക്ടറിലും ആ മാറ്റം കാണാം. വനിതാ കൂട്ടായ്മകൾ അവതരിപ്പിക്കപ്പെട്ടു. ബഹിരാകാശ സാങ്കേതിക വിദ്യ, പ്രതിരോധ ശേഷി മേഖല എന്നിവിടങ്ങളിൽ ഇന്നൊവേഷൻ അടുത്ത വർഷം പ്രതീക്ഷിക്കാം.”
In 2023, a year marked by unprecedented challenges and breakthroughs, startups witnessed significant highs and lows. The year saw fluctuations in funding, profits, and exits, resembling a rollercoaster ride for these entrepreneurial ventures. As the year draws to a close, startups are gearing up for a promising 2024, leaving behind the uncertainties and setbacks of 2023.