പുതുവർഷം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ദുബായിൽ നിരോധനം. ദുബായ് കീരിടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിരോധനത്തിന് ഉത്തരവിട്ടത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിരോധനമുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അടക്കമുള്ള ഇടങ്ങളിൽ നിരോധനം ബാധകമായിരിക്കും. പ്രകൃതി സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
നിയമം പാലിക്കാത്തവരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും. ഒരുവർഷത്തിനുള്ളിൽ തെറ്റ് ആവർത്തിക്കുന്നവരിൽ നിന്ന് പരമാവധി 2,000 ദിർഹം വരെ പിഴ ഈടാക്കും.

നിരോധനം എന്തിനെല്ലാം
ഫുഡ് ഡെലിവറി പാക്കേജിംഗിനും, പഴം- പച്ചക്കറി എന്നിവ പൊതിയാനും മറ്റും ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ പ്ലാസ്റ്റിക് കവറുകളും കട്ടി കൂടിയ പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കണ്ടെയ്നറുകളും ബോട്ടിൽ, സ്നാക് ബാഗുകൾ, ബലൂൺ തുടങ്ങി മുഴുവനായോ ഭാഗികമായോ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഉത്പന്നങ്ങൾക്കും നിരോധനുമുണ്ട്.

ജനുവരി 1 മുതൽ പ്ലാസ്റ്റിക് ടേബിൾ കവർ, കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രോ, സ്റ്റൈറോഫോം ഫുഡ് കണ്ടെയ്നർ, പ്ലാസ്റ്റിക്-കോട്ടൺ തുണികൾ തുടങ്ങിയവയുടെ നിരോധനം നടപ്പിലാക്കും. നിരോധനത്തിൽ വിയോജിപ്പുള്ളവർക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ 10 ദിവസത്തിനുള്ളിൽ പരാതി അറിയിക്കാനും സംവിധാനമുണ്ട്.
In a landmark decision signalling a commitment to environmental conservation, Dubai has announced a comprehensive ban on single-use plastic bags and products within the emirate, effective January 1, 2024. Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of Dubai Executive Council, issued the resolution on the eve of the new year, emphasising the emirate’s dedication to fostering sustainable practices.
