തെന്നിന്ത്യൻ താരം പ്രഭാസ് നായകനായ സലാർ പാർട്ട് 1-സീസ്ഫയറിന്റെ (Salaar: Part 1-Ceasefire) ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 600 കോടി രൂപ. തിയേറ്ററിലെത്തി 10 ദിവസം കഴിയുമ്പോഴത്തെ കളക്ഷനാണിത്. സലാറിന്റെ ഇന്ത്യയിലെ മാത്രം കളക്ഷൻ 345 കോടി രൂപയാണ്.
റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ 308 കോടിയായിരുന്നു ബോക്സ് ഓഫീസിൽ സലാർ വാരിക്കൂട്ടിയത്. ഷാരൂഖ് ഖാൻ ചിത്രം ഡൻകി റീലിസ് ചെയ്ത തൊട്ടടുത്ത ദിവസമാണ് സലാറും തിയേറ്ററിലെത്തുന്നത്. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനിൽ ഡൻകിയെ കടത്തിവെട്ടിയിരിക്കുകയാണ് സലാർ.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 600 കോടി രൂപ കളക്ഷൻ നേടിയതായി ട്രേഡ് വിദഗ്ധൻ മനോബാല വിജയബാലൻ എക്സിൽ കുറിച്ചു. മൂന്ന് തവണ 600 കോടി ക്ലബ്ബിലെത്തുന്ന ഏക തെന്നിന്ത്യൻ താരമായി ഇതോടെ പ്രഭാസ് മാറി.
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് സലാർ. പ്രഭാസിന് പുറമേ പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രിയ റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Prabhas’ latest blockbuster, “Salaar: Part 1-Ceasefire,” has taken the Indian box office by storm, achieving a blockbuster start and maintaining its momentum even after ten days of release. The film, directed by Prashanth Neel, is not only dominating the domestic market but has also garnered substantial global success.