പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിന് വൻ പ്രോത്സാഹനമായി ‘അനന്ത് ശാസ്ത്ര’ (Anant Shastra). ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച അനന്ത് ശാസ്ത്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (BEL) ടെൻഡർ നൽകി.

പ്രതിരോധ തദ്ദേശീയവൽക്കരണത്തിന് കരുത്താകാൻ അനന്ത് ശാസ്ത്ര, Indian Army issues Rs 30000 Cr tender

ഏകദേശം 30000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ഓപ്പറേഷൻ സിന്ദൂറിൽ പാക് ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ ആർമി എയർ ഡിഫൻസിനെ ശക്തിപ്പെടുത്തും. സർഫസ് ടു എയർ മിസൈൽ ആയുധ സംവിധാനങ്ങളുടെ അഞ്ച് മുതൽ ആറ് വരെ റെജിമെന്റുകൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യം ടെൻഡർ പുറപ്പെടുവിച്ചത്. പാകിസ്താനും ചൈനയുമായുള്ള അതിർത്തികളിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് നീക്കം. നേരത്തെ അനന്ത് ശാസ്ത്ര ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ സിസ്റ്റം എന്നറിയപ്പെട്ടിരുന്നു

The Indian Army issues a ₹30000 Cr tender to BEL for Anant Shastra air defence missile systems, boosting indigenization and Army Air Defence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version