ടെലികോം റെഗുലേറ്റർമാരിൽ നിന്നെന്ന തരത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ടെലികോം കമ്പനികളോട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ-Trai).

ട്രായിൽ നിന്നെന്ന തരത്തിൽ ഇപ്പോൾ ധാരാളം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ആളുകൾ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും ട്രായ് സെക്രട്ടറി വി രഘുനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ സന്ദേശങ്ങൾക്കെതിരേ പൊതുജനങ്ങളെ ബോധവത്കരിക്കാൻ മുന്നറിയിപ്പു സന്ദേശങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും നൽകണമെന്ന് സെക്രട്ടറി പറഞ്ഞു. നിലവിലെ മൊബൈൽ നമ്പർ വിച്ഛേദിക്കാതിരിക്കാനും ടവർ സ്ഥാപിക്കുന്നതിന് എതിർപ്പില്ലാ എന്നു അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പലപ്പോഴും മൊബൈൽ നമ്പർ ചോദിച്ച് സന്ദേശങ്ങൾ വരുന്നത്.  


ബിടി-ട്രായിൻഡ് (BT-TRAIND) വഴിയായിരിക്കും ട്രായ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. മൊബൈൽ നമ്പറുകളുടെ വെരിഫിക്കേഷൻ/വിച്ഛേദിക്കുക/നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് സന്ദേശങ്ങളോ ഫോൺ കോളുകളോ ട്രായ് നടത്താറില്ല എന്ന സന്ദേശം എല്ലാ ഉപഭോക്താക്കൾക്കും അയക്കും. ട്രായിയുടെ പേരിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ/ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക, ട്രായിൽ നിന്നെന്ന തരത്തിൽ ഇത്തരത്തിൽ സന്ദേശങ്ങളോ ഫോൺ കോളുകളോ വന്നാൽ ദേശീയ സൈബർ ക്രൈമിൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്നും സന്ദേശത്തിലുണ്ടാകും. ജനുവരി 1 മുതൽ തന്നെ സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലാകെ ഏകദേശം 1.15 ബില്യൺ മൊബൈൽ ഉപഭോക്താക്കളുണ്ട്. റിലയൻസ് ജിയോയ്ക്ക് 450 മില്യണും ഭാരതി എയർടെല്ലിന് 380 മില്യണും വോഡഫോൺ ഐഡിയയ്ക്ക് 220 മില്യണും വരിക്കാരാണുള്ളത് ഇവർക്കെല്ലാം മുന്നറിയിപ്പ് സന്ദേശം അയയ്ക്കും. അടുത്ത 10 ദിവസം കൊണ്ട് ടെലികോം കമ്പനികൾ പ്രാദേശിക ഭാഷയിൽ സന്ദേശം അയയ്ക്കാനാണ് നിർദേശം.


The Telecom Regulatory Authority of India (Trai) is taking proactive measures to protect the public from fraudulent activities by issuing a warning to telecom service providers. Trai Secretary V Raghunandan has emphasised the increasing prevalence of deceptive messages claiming to be from Trai, leading to financial frauds. In response, Trai is set to launch an advisory campaign to caution the public and raise awareness about these deceptive practices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version