ഇന്ത്യയുടെ വീഡിയോ മാർക്കറ്റ് മൂല്യം 13 ബില്യൺ ഡോളറിലെത്തി. ഏഷ്യ-പസഫിക് മേഖലയിൽ വീഡിയോ മാർക്കറ്റിൽ ഇതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ചൈനയും ജപ്പാനുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മീഡിയ-ടെലികോം ഫേമായ മീഡിയ പാർട്ണേഴ്സ് ഏഷ്യ റിസേർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആഗോള വിപണിയിൽ ഏറ്റവും വേഗതയിൽ വളർച്ച കൈവരിക്കാൻ ഇന്ത്യയുടെ വീഡിയോ മാർക്കറ്റിന് സാധിച്ചിട്ടുണ്ട്. 2028 ഓടെ ഇന്ത്യയുടെ വീഡിയോ മാർക്കറ്റ് വിപണി 17 ബില്യൺ ഡോളറിന്റെ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നാം സ്ഥാനത്ത് ചൈന
സാമൂഹിക വീഡിയോകൾ, പ്രീമിയം അഡ്‌വർടൈസിംഗ് വീഡിയോ ഓൺ ഡിമാൻഡ്, സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ്, പേ ടിവി, ഫ്രീ ടിവി എന്നിവയുടെ യൂസർമാർ, വരിക്കാർ, ഉപഭോക്താക്കൾ, പരസ്യ വരുമാനം എന്നിവ കണക്കാക്കിയാണ് എംപിഎ റിപ്പോർട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വർഷം 64 ബില്യൺ ഡോളർ വരുമാനം നേടിയ ചൈന ഏഷ്യ-പസഫിക് മേഖലയിൽ വീഡിയോ മാർക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി. വീഡിയോ മാർക്കറ്റിൽ ജപ്പാന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 32 ബില്യൺ ഡോളറാണ്.
സീരിസുകൾക്കും മറ്റും പ്രശസ്തമായ കൊറിയൻ വീഡിയോ മാർക്കറ്റിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 12 ബില്യൺ ഡോളറാണ്. പട്ടികയിൽ നാലാം സ്ഥാനത്താണ് കൊറിയ. തൊട്ടുപിന്നിൽ 9.5 ബില്യൺ ഡോളർ വരുമാനവുമായി ഓസ്ട്രേലിയയുമുണ്ട്.
ടിവി കാണാൻ ആളു കുറഞ്ഞു
ആഗോളതലത്തിൽ മൊത്തം 2.6% വളർച്ച നേടാനും വീഡിയോ മാർക്കറ്റ് വിപണിക്ക് സാധിച്ചിട്ടുണ്ട്. 2023-28 വർഷങ്ങളിൽ 165 ബില്യൺ ഡോളറിന്ഡറെ വരുമാനം വിപണിയിൽ നിന്നുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ൽ അപാക് ( APAC) വീഡിയോ മാർക്കറ്റ് 5.5% വളർച്ചയുണ്ടാക്കി. അപാക് വീഡിയോ മാർക്കറ്റിന്റെ വരുമാനം മാത്രം കഴിഞ്ഞ വർഷം 81 ബില്യൺ ഡോളറിലെത്തി. ഓൺലൈൻ വീഡിയോ മേഖലയിലെ വിൽപ്പന 57 ബില്യൺ ഡോളറെത്തി. അതേസമയം ടെലിവിഷൻ കാണുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1% വളർച്ചയുണ്ടാക്കാനേ ടെലിവിഷൻ സാധിച്ചിട്ടുള്ളു. 88 ബില്യൺ ഡോളർ വരുമാനവും നേടി.
അപാക് രാജ്യങ്ങളിൽ പേ-ടിവിയോടുള്ള താത്പര്യം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലും ജപ്പാനിലും പേ-ടിവി സബ്സ്ക്രിപ്ഷൻ കുറഞ്ഞുവരുന്നുണ്ട്.
The video market in India has surged to a value of $13 billion, positioning the country as the third-largest player in the Asia-Pacific region, trailing behind China and Japan. The data is sourced from a report by Media-Telecom Partners, an Asian research firm that has exited the global market. India’s rapid growth has propelled it to become the fastest-growing video market globally.