ബഹിരാകാശത്ത് മൊബൈൽ ടവറുണ്ടാക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ടി-മൊബൈൽ ഉപഭോക്താക്കൾക്കും മറ്റും സെല്ലുലാർ ട്രാൻസ്മിഷൻ സൗകര്യം നൽകാനായി ആറ് സ്റ്റാർലിങ്ക് സാറ്റ്ലൈറ്റുകളാണ് സ്പേസ് എക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്. മൊബൈൽ ടവറിന് പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കാൻ ഈ ഉപഗ്രഹങ്ങൾ സഹായിക്കും.
ആകെമൊത്തം 21 ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് ലോഞ്ച് ചെയ്തത്. ഇതിൽ ആറ് ഉപഗ്രഹങ്ങൾ ഡയറക്ട് ടു സെൽ സേവങ്ങൾ നൽകാൻ പ്രാപ്തിയുള്ളവയാണ്. ഡയറക്ട് ടു സെൽ സർവീസുണ്ടെങ്കിൽ കരയിലോ കടലിലോ എവിടെയാണെങ്കിലും കോൾ വിളിക്കാനും മെസേജുകൾ അയക്കാനും ബ്രൗസ് ചെയ്യാനും സാധിക്കും, അതും ഹാർഡ്‌വെയറിലോ ഫേംവയറിലോ ഒരുമാറ്റവും വരുത്താതെ തന്നെ.
അതിനായി അത്യാധുനിക മോഡം സംവിധാനമാണ് സ്റ്റാർ ലിങ്കിന്റെ ഉപഗ്രങ്ങളിൽ പ്രവർത്തിക്കുന്നത്. ഈ മോഡം ബഹിരാകാശത്ത് ഒരു മൊബൈൽ ഫോൺ ടവർ പോലെ പ്രവർത്തിക്കും. ഡയറക്ട് ടു സെൽ സേവനങ്ങൾ നൽകുന്ന സാറ്റ്ലൈറ്റുകൾ വികസിപ്പിക്കുമെന്ന് 2022ലാണ് കമ്പനി പറയുന്നത്. ഈ വർഷം മെസേജിംഗ് സൗകര്യവും അടുത്ത വർഷം ഫോൺ കോൾ, ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തും.
യുഎസിലെ ടി-മൊബൈലിലാണ് സേവനം ലഭ്യമാകുക എന്ന് പറയുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങളിലെ മൊബൈൽ സേവനദാതാക്കളും സേവനം ആവശ്യപ്പെട്ട് സ്റ്റാർ ലിങ്കിനെ സമീപിച്ചിട്ടുണ്ട്.
SpaceX, under the visionary leadership of Elon Musk, has embarked on a groundbreaking mission to transform global communication. The recent launch of 21 state-of-the-art Starlink satellites marks a significant stride towards achieving universal mobile phone connectivity. Among them, six satellites are engineered to pioneer the innovative ‘Direct to Cell’ service, a game-changing development announced by the company in 2022.