സർക്കാരിന്റെ ‌മിഷൻ 𝟏𝟎𝟎𝟎 പദ്ധതി #𝐌𝐢𝐬𝐬𝐢𝐨𝐧𝟏𝟎𝟎𝟎 #𝐌𝐒𝐌𝐄𝐆𝐫𝐨𝐰𝐭𝐡

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുന്നതിനായുള്ള മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഈ വര്‍ഷം 250 എംഎസ്എംഇകളെ കൂടി ഉൾപെടുത്താൻ തീരുമാനമായി.

ആദ്യ ബാച്ചായി ഇപ്പോള്‍ തിരഞ്ഞെടുത്ത 88 എംഎസ്എംഇകള്‍ക്ക് പുറമേയാണിത്. മിഷന്‍ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇകളുടെ ആദ്യ ബാച്ചിന് തുടക്കമായി.

മിഷന്‍ 1000 പദ്ധതിയിലേക്ക് ഈ വര്‍ഷം ഒരു തവണ കൂടി അപേക്ഷിക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടായിരിക്കും. 2022 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ രണ്ട് ലക്ഷം പുതിയ വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഇതില്‍ 62000 വനിതാ സംരംഭങ്ങളാണ് എന്നാണ് കണക്ക്. മിഷന്‍ 1000 പദ്ധതിയുടെ ആദ്യ ബാച്ചിന്റെയും, സബ്സിഡികള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെയും ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.

കേരളത്തിലെ എംഎസ്എംഇകളില്‍ നിന്നും തിരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ നാല് വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് മിഷന്‍ 1000 വിഭാവനം ചെയ്തിട്ടുള്ളത്. 2023 ല്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 88 എംഎസ്എംഇകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള പിന്തുണ വ്യവസായ വകുപ്പ് നല്‍കും.

മിഷന്‍ 1000 ന്‍റെ ഭാഗമായി വിപുലീകരിക്കുന്ന എംഎസ്എംകള്‍ ഉദ്യം രജിസ്ട്രേഷനോടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയും 2023 മാര്‍ച്ച് 31 നകം കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവയും ആയിരിക്കണം. കൂടാതെ നിര്‍മാണ, സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവയും ആയിരിക്കണം.

തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മൂലധന നിക്ഷേപ സബ്സിഡി 40% വരെ (പരമാവധി 2 കോടി രൂപ) നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്‍റെ 50% വരെ പലിശ ഇളവ് (50 ലക്ഷം രൂപ വരെ) ഉണ്ടായിരിക്കും. യൂണിറ്റ് വിപുലീകരിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം ഒരു സംരംഭത്തിന് ഒരു ലക്ഷം രൂപ വരെയാണ്. യൂണിറ്റുകളെ സഹായിക്കാന്‍ വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെയും നിയമിക്കും.

2023 ഏപ്രില്‍ 10 നാണ് എംഎസ്എംഇകള്‍ക്ക് അപേക്ഷിക്കാനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://mission1000.industry.kerala.gov.in) ആരംഭിച്ചത്. 2023 ഒക്ടോബര്‍ 31 വരെ പോര്‍ട്ടലില്‍ 500 ലധികം അപേക്ഷകള്‍ ലഭിച്ചു. അതില്‍ 180 എണ്ണം ഡയറക്ടറേറ്റ് തലത്തിലാണ് ലഭിച്ചത്. 2023 ഡിസംബര്‍ 21 ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല അംഗീകാര കമ്മിറ്റി പരിശോധനകള്‍ക്കുശേഷം 152 അപേക്ഷകള്‍ മിഷന്‍ 1000 പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക്  തെരഞ്ഞെടുക്കുവാനായി സമര്‍പ്പിച്ചു. ഈ അപേക്ഷകളില്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച 88 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുകയും ഭാവി അപേക്ഷകള്‍ പരിഗണിക്കുന്നതിന് 60 എന്ന കട്ട് ഓഫ് സ്കോര്‍ നിശ്ചയിക്കുകയും ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ഏതെങ്കിലും കണ്‍സള്‍ട്ടന്‍റിന്‍റെ സഹായത്തോടെ സ്കെയില്‍ അപ്പ് ഡി.പി.ആര്‍ തയ്യാറാക്കണം. ഈ ഡി.പി.ആറിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

Mission 1000 is being implemented by the Department of Industries with an objective to grow 1000 selected MSMEs in Kerala into businesses with an average turnover of Rs 100 crore within four years. It has been decided to induct 250 more MSMEs this year in the first phase of the Mission 1000 project to boost Micro, Small and Medium Enterprises (MSMEs) into businesses with an average turnover of Rs 100 crore. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version