Ola ഇലക്ട്രിക്സ് സിഇഒ ഭവിഷ് അഗർവാൾ അടുത്തിടെ X-ൽ ഇട്ട ചില ഐഡിയ ക്ലിക്ക് ആയാൽ അത് ഒലയുടെയും, രാജ്യത്തെ ഇലക്ട്രിക്ക് ഗതാഗതത്തിന്റെയും തലവര തന്നെ മാറ്റും. അങ്ങനെ വന്നാൽ രാജ്യത്തെ ടൂർ ഓപ്പറേറ്റർമാരുടെ വിവിധ ടൂറിസം പാക്കേജുകളിൽ ഒല സ്കൂട്ടർ കൂടി ഇടം പിടിക്കും.

ഒലയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിലെ വിനോദസഞ്ചാര നഗരങ്ങളിൽ വാടകയ്‌ക്ക് നൽകുന്ന സേവനം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കാൻ ഭവിഷ് അഗർവാൾ X ൽ ഒരു പോസ്റ്റിട്ടു. റെന്റൽ സേവനം എവിടെയാണ് ഏറ്റവും ഉപയോഗപ്രദമാകുന്നത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച അഭിപ്രായമുള്ള വ്യക്തിക്ക് ഒരു Ola S1X+ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇതായിരുന്നു ഭവിഷിന്റെ  ട്വിറ്റർ പോസ്റ്റ്

“വിനോദസഞ്ചാര നഗരങ്ങളിൽ ഞങ്ങളുടെ S1 ഉൽപ്പന്നങ്ങൾക്കായി ഒരു വാടക സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇന്ത്യയിലെ എല്ലായിടത്തും ഇത് എത്തിക്കുന്നതിനായി എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടോ? മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടോ?
മികച്ച അഭിപ്രായത്തിന് Ola S1X+ ലഭിക്കുന്നു!

മാതൃകയായി റോയൽ എൻഫീൽഡ് വാടക ബിസിനസ് മോഡൽ

നിലവിൽ കുറച്ച് അംഗങ്ങളും, പ്രമുഖ കമ്പനികളിൽ നിന്ന് കുറഞ്ഞ പങ്കാളിത്തവുമുള്ള റെന്റൽ മാർക്കറ്റിൽ ചേരുന്നതിനുള്ള സാധ്യത കണക്കാക്കാൻ Ola ഇലക്ട്രിക്ക്, റോയൽ എൻഫീൽഡിന്റെ ബിസിനസ്സ് മോഡൽ പരിശോധിച്ചേക്കാം.

ഈ വർഷം ആദ്യം, റോയൽ എൻഫീൽഡ് ഔദ്യോഗികമായി വാടക ബിസിനസിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ ഇരുചക്രവാഹന നിർമ്മാതാക്കളായി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി 25 ഇന്ത്യൻ നഗരങ്ങളിൽ 40-ലധികം മോട്ടോർസൈക്കിൾ റെന്റൽ ഓപ്പറേറ്റർമാരിലൂടെ 300-ലധികം ബൈക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് വാടക ബിസിനസ് മോഡൽ അവതരിപ്പിച്ചു.

ഈ ആശയം പ്രായോഗികമാണെന്ന് തെളിയിക്കുകയാണെങ്കിൽ, Ola ഇലക്ട്രിക്കിന് ഇരുചക്രവാഹന വാടകയ്ക്ക് നൽകുന്ന സേവനം അതിന്റെ മൊബൈൽ ആപ്പിൽ ഉൾപ്പെടുത്താം, ഇത് ഉപയോക്താക്കൾക്ക് കുറച്ച് മണിക്കൂറുകളോ, ഏതാനും ദിവസത്തേക്കോ ഇ-സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കുന്നത് എളുപ്പമാക്കുന്നു. ഗോവ, പുതുച്ചേരി, മണാലി തുടങ്ങിയ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ ഇരുചക്രവാഹനങ്ങൾ വാടകയ്‌ക്ക് നൽകാം.   അടുത്ത വർഷം ആദ്യം തന്നെ വാടക ബിസിനസ്സിലേക്കുള്ള പ്രവേശനം ഒല പ്രഖ്യാപിച്ചേക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version