ഞെട്ടിക്കുന്ന വിലയിൽ കിടിലൻ ഫീച്ചറുകളുമായി റെഡ്മീ നോട്ട് 13 (Redmi Note 13) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസ് നോർഡ് (OnePlus Nord) സീരിസ്, റിയൽമീ (Realme), ഐക്യൂ (iQOO) തുടങ്ങിയവയുമായി കിടപിടിക്കുന്നതാണ് ഈ പ്രീമിയം മിഡ് റെയ്ഞ്ച് സ്മാർട്ട് ഫോൺ.
റെഡ്മീ നോട്ട് 13, റെഡ്മീ നോട്ട് 13 പ്രോ, റെഡ്മീ നോട്ട് 13 പ്രോ പ്ലസ് തുടങ്ങിയവയാണ് റെഡ്മീയുടെ ഈ സീരിസിൽ നിന്ന് വിപണിയിലെത്തുന്നത്.
റെഡ്മീ നോട്ട് 13 പ്രോയും നോട്ട് പ്രോ പ്ലസും ഒലെഡ് (OLED) ഡിസ്പ്ലേയിലുമാണ് വരുന്നത്. രണ്ടിന്റെയും ഡിസ്പ്ലേയ്ക്ക് 120Hz ആണ് റിഫ്രഷ് റെയ്റ്റ്. കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസിന്റെ സംരക്ഷണവുമുണ്ട്.
12 ജിബി റാമിന്റെ പാക്കപ്പുമുണ്ട്. 200MP പ്രവർത്തിക്കുന്ന ക്യാമറയുള്ള റെഡ്മീ നോട്ട് 13 ആൺഡ്രോയ്ഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് വെരിയന്റുകളിലാണ് റെഡ്മീ നോട്ട് 13 പ്രോ വരുന്നത്. 25,999 രൂപ, 27,999 രൂപ, 29,999 എന്നിങ്ങനെയാണ് ഇവയുടെ വില. ആർക്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്. അതേസമയം റെഡ്മീ നോട്ട് 13 പ്രോ പ്ലസ് വരുന്നത് ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ ബ്ലാക് എന്നീ നിറങ്ങളിലാണ്.
ഇവയുടെ മൂന്ന് വെരിയന്റുകളുടെ വില 31,999 രൂപ, 33,999 രൂപ, 35,999 രൂപ എന്നിങ്ങനെയാണ്. ഒക്ട-കോർ ക്വൽകോം സ്നാപ്ഡ്രോഗൺ 7എസ് ജെൻ 2 ചിപ്സെറ്റാണ് റെഡ്മീ നോട്ട് 13 പ്രോ വരുന്നത്.
ഫ്ലിപ്കാർട്ട്, മീ ഡോട്ട് കോം (Mi.com), മീ ഹോം സ്റ്റോറിൽ നിന്ന് ഓൺലൈനായും കടകളിൽ നിന്ന് നേരിട്ടും ഈ മാസം 10 മുതൽ വാങ്ങാം. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,000 ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.
The Redmi Note 13 Series has officially been introduced in the Indian market, targeting competitors like the OnePlus Nord series, Realme, and iQOO in the premium mid-range smartphone segment. This series comprises three models: Redmi Note 13, Redmi Note 13 Pro, and Redmi Note 13 Pro Plus.