തമിഴ്നാട്ടിൽ സൗരോർജ, കാറ്റാടി യൂണിറ്റുകൾക്ക് ടാറ്റയുടെ 70,000 കോടി രൂപയുടെ നിക്ഷേപം. 10 Gw ഉത്പാദന ശേഷിയുള്ള സൗരോർജ, കാറ്റാടി യൂണിറ്റുകൾക്ക് അഞ്ചു വർഷത്തേക്കാണ് ടാറ്റ 70,000 കോടി രൂപ നിക്ഷേപിക്കുന്നത്. നടപടിക്രമങ്ങൾ എല്ലാം കൃത്യമായി നടന്നാൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ടാറ്റ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി ഇത് മാറും.
തമിഴ്നാട് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലാണ് സൗരോർജ, കാറ്റാടി യൂണിറ്റിനെ കുറിച്ച് ചർച്ച നടന്നത്. 2030ഓടെ 1 ട്രില്യൺ സമ്പദ് ശേഷിയുള്ള സംസ്ഥാനമായി തമിഴ്നാടിനെ മാറ്റുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്നാട് സർക്കാരും ടാറ്റ പവറും തമ്മിൽ തിങ്കളാഴ്ച ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ 4.3 Gw ഉത്പാദനശേഷിയുള്ള സോളാർ സെൽ ആൻഡ് മൊഡ്യൂൾ നിർമാണ ഫാക്ടറി നിർമിക്കാനിരിക്കുകയാണ് ടാറ്റ. ഇതിന് പുറമേയാണ് 10 ജിഗാവാട്ടിന്റെ പുതിയ പദ്ധതി.
5-7 വർഷം കൊണ്ടാണ് 70,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ടാറ്റ പവർ കമ്പനി സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു. ഇത്ര വലിയൊരു നിക്ഷേപം മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തും ടാറ്റ നടത്തിയിട്ടില്ലെന്ന് പ്രവീർ പറഞ്ഞു. സൗരോർജ, കാറ്റാടി യൂണിറ്റുകൾ സ്ഥാപിക്കാൻ മികച്ച സ്രോതസുകൾ തമിഴ്നാടിനുണ്ട്. ഇതാണ് ടാറ്റയെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നത്.
ടാറ്റ പവറിന്റെ അനുബന്ധ കമ്പനിയായ ടാറ്റ പവർ റിന്യുവബിൾ എനർജി തൂത്തുക്കുടിയിൽ 41 മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് നിർമിക്കുന്നുണ്ട്. 101 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. വർഷം 72,000 മെട്രിക് ടണ്ണിന്റെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ടാൽ 1 വർഷത്തിനുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങും. സൗരോർജ സെല്ലുകളുടെയും മൊഡ്യൂളിന്റെയും നിർമാണം വ്യവസായിക അടിസ്ഥാനത്തിൽ 2025ലായിരിക്കും ആരംഭിക്കുക. തെന്നിന്ത്യയുടെ പ്രത്യേകിച്ച് തമിഴ്നാടിന്റെ വ്യവസായിക വികസനത്തിന് ഊർജം പകരുന്നതാണ് ടാറ്റയുടെ വരവ്. ടാറ്റയെ കൂടാതെ റിലയൻസ്, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികളും തമിഴ്നാട്ടിൽ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്.
Tata Power Company is poised to make a substantial investment of INR 70,000 crore for the development of 10 gigawatts (Gw) solar and wind units in Tamil Nadu over the next five to seven years. If realized, this would mark the largest single investment by Tata Power in any state. The formal announcement of this ambitious project is expected today, with the signing of a memorandum of understanding (MoU) between the state government and Tata Power.