അത്യാവശ്യത്തിന് ഇമെയിൽ അയക്കാൻ നോക്കുമ്പോൾ അക്കൗണ്ട് സ്റ്റോറേജ് ഈസ് ഫുൾ എന്ന് കാണിക്കുന്നുണ്ടോ?
ആൺഡ്രോയ്ഡിലും ഐഒഎസിലും ഡെസ്ക്ടോപ്പിലും ക്ലൗഡ് സ്റ്റോറേജ് ഉണ്ടെങ്കിൽ പിന്നെ സ്റ്റോറേജിനെ പറ്റിയുള്ള ടെൻഷൻ ഒഴിവാക്കാം. പണമടച്ച് ക്ലൗഡ് സ്റ്റോറേജ് വാങ്ങാൻ മടിക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും നല്ല മാർഗമാണ് ഗൂഗിൾ ഡ്രൈവ്. പോക്കറ്റ് കാലിയാക്കാതെ തന്നെ സ്റ്റോറേജ് ഉറപ്പിക്കാൻ ഗൂഗിൾ ഡ്രൈവ് സഹായിക്കും.
മാസം 130 രൂപ മുതൽ ഇന്ത്യയിൽ ഗൂഗിൾ ഡ്രൈവ് സബ്സ്ക്രൈബ് ചെയ്യാൻ പറ്റും. 130 രൂപയ്ക്ക് 100 ജിബിയാണ് ഡ്രൈവ് സ്റ്റോറേജ് വാങ്ങാൻ സാധിക്കുക.
ഓഫർ നോക്കാം
എന്നാൽ ക്ലൗഡ് സ്റ്റോറേജിന് ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുക്കാൻ പുതുവർഷം മുതൽ കമ്പനി ഒരു സ്പെഷ്യൽ ഓഫർ മുന്നോട്ടു വെച്ചിരിക്കുകയാണ്. വെറും 35 രൂപയ്ക്ക് 3 മാസത്തേക്ക് ഡ്രൈവ് സ്റ്റോറേജ് വാങ്ങാം! പക്ഷേ, എല്ലാവർക്കും ഈ ഓഫർ ലഭ്യമായിരിക്കില്ല. ഓഫറിന് നിങ്ങൾക്ക് അർഹതയുണ്ടോയെന്ന് അറിയാൻ ഗൂഗിൾ ഐഡി ഉപയോഗിച്ച് ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ ഓഫർ ലഭ്യമാണോയെന്ന് പരിശോധിക്കാം. ചുരുങ്ങിയ സമയത്തേക്കാണ് ഗൂഗിൾ ഈ ഓഫർ നൽകുന്നത്. ഓഫർ കാലാവധി കഴിഞ്ഞാൽ മാസം 130 രൂപ നൽകി സ്റ്റോറേജ് പുതുക്കണം.
130 രൂപയുടെ പ്ലാനിന് പുറമേ രണ്ട് ക്ലൗഡ് പ്ലാനുകൾ കൂടി കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. മാസം 210 രൂപയ്ക്ക് 200 ജിബിയുടെ പ്ലാനിനും മാസം 650 രൂപയ്ക്ക് 2 ടിബി ഡ്രൈവിന്റെ പ്ലാനിനുമുണ്ട് ഓഫർ. 210 രൂപയുടെ പ്ലാൻ 3 മാസത്തേക്ക് 50 രൂപയ്ക്കും 650 രൂപയുടെ പ്ലാൻ 3 മാസത്തേക്ക് 160 രൂപയ്ക്കും ലഭിക്കും.
ഗൂഗിൾ ഡ്രൈവിനെ ജനപ്രിയമാക്കുകയാണ് ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വാട്സാപ്പ് ഫ്രീ സ്റ്റോറേജ് നൽകുന്നത് അവസാനിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾ ഗൂഗിൾ ഡ്രൈവ് ഉപയോഗിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Google Drive, the widely-used cloud storage service by the tech giant, is presenting users with an enticing start to the new year. Available on Android, iOS, and desktop, the cloud storage plans are now on a limited-time special discount. While the standard cost for the lowest tier of cloud storage in India is Rs 130 per month, the current offer allows users to subscribe to Google One at a significantly reduced rate of Rs 35 per month for a brief period.