പുതിയ ഫീച്ചറുകളുമായി വൺപ്ലസ് 𝟭𝟮 #𝗢𝗻𝗲𝗣𝗹𝘂𝘀𝟭𝟮𝗥 #𝗢𝗻𝗲𝗣𝗹𝘂𝘀𝟭𝟮

6.82 ഇഞ്ച് ക്യൂഎച്ച്ഡിപ്ലസ് ( QHD+) ഡിസ്പ്ലേയുള്ള വൺപ്ലസ് 12 ഇന്ത്യയിൽ 23ന് ലോഞ്ചു ചെയ്യുന്നു. അതേ വേദിയിൽ തന്നെ വൺപ്ലസ് 12ആറിന്റെ (OnePlus 12R) ലോഞ്ചുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലോഞ്ചിന് മുന്നോടിയായി യുഎസിൽ ഫോണിന്റെ വില പുറത്തായി.

എൽടിപിഒ അമോലെ‍ഡ് (LTPO AMOLED) പാനലും 120Hz റിഫ്രഷ് നിരക്കുമുള്ള വൺ പ്ലസ് 12 ന്റെ ഏറ്റവും വലിയ പ്രത്യേകത 6.82 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. ഇന്ന് ഉള്ളതിൽവെച്ചുള്ള ഏത് ഫോണിനെക്കാളും കൂടുതൽ ബ്രൈറ്റ്നെസ് വൺപ്ലസ് 12ന് അവകാശപ്പെടാനാകും. 4,500 nits പരമാവധി ബ്രൈറ്റ്നെസ് ഈ ഫോണുകൾക്കുണ്ട്.


10-ബിറ്റ് കളർ ഡെപ്ത്തും ഡിസ്പ്ലേ മേറ്റിൽ നിന്ന് എപ്ലസ് സർട്ടിഫിക്കറ്റ് നേടിയ പ്രോഎക്സ്ഡിആർ ഡിസ്പ്ലേ ഡോൾബി വിഷനിലാണ് വരുന്നത്. പെയിൽ ഗ്രീൻ, റോക്ക് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്. ബാറ്ററിയിലേക്ക് വരുമ്പോൾ, 5,400 mAh പവറിലാണ് ബാറ്ററി വൺ പ്ലസിന്റെ കുടുംബത്തിൽ നിന്ന് വരുന്നത്.

വയർ ലെസ് ചാർജിംഗിന്റെ ശേഷി 50W ആണ്. കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ 100W ആണ് ചാർജിംഗ് സ്പീഡ്. കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ 26 മിനിറ്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100% ചാർജാവും. ട്രിപ്പിൾ ക്യാമറയാണ് വൺ പ്ലസിന്റെ മറ്റൊരു പ്രത്യേകത. 50 മെഗാപിക്സലിന്റെ സോണി എൽവൈടി-808 ആണ് പ്രധാന ക്യാമറ. 3 മടങ്ങ് ഒപ്റ്റിക്കൽ സൂം സാധിക്കുന്ന 64MP പെരിസ്കോപ് ക്യാമറയും 48 MP അൾട്രാ വൈഡ് ക്യാമറയും ചിത്രങ്ങൾക്ക് ട്രിപ്പിൾ ക്ലാരിറ്റി നൽകും

Anticipation builds as OnePlus prepares to launch the OnePlus 12R alongside its flagship OnePlus 12 at an eagerly awaited event scheduled for January 23 in India. A recent revelation discloses that the OnePlus 12R will be exclusively available on Amazon, offering consumers two striking colour options: blue and black. While the Amazon landing page confirms the launch date, it maintains an air of mystery surrounding additional specifications.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version