കഴിഞ്ഞ വർഷം ആപ്പിൾ (Apple) ഇന്ത്യയിൽ നിർമിച്ചത് 1 ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). ജനുവരി-ഡിസംബർ മാസങ്ങളിൽ മാത്രം 65,000 കോടി രൂപയുടെ ഇന്ത്യൻ നിർമിത ഐഫോണുകൾ ആപ്പിൾ കയറ്റുമതി ചെയ്തു.
ഐഫോണുകളുടെ എഫ്ഒബി മൂല്യം മാത്രമാണ് 1 ലക്ഷം കോടി രൂപയെന്നും ഇവ മാർക്കറ്റിലെത്തുമ്പോൾ മൂല്യം 1.5-1.7 ലക്ഷം കോടിക്ക് ഇടയിലായിരിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നികുതിയും മറ്റും ചേർക്കുമ്പോഴാണ് വിലയിൽ മാറ്റം വരുന്നത്.
ലക്ഷ്യം വെച്ചതിനേക്കാൾ അധിക ഉത്പാദനം നടത്താൻ പറ്റിയെന്ന് ആപ്പിൾ പറയുന്നു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ പറഞ്ഞതിനേക്കാൾ കൂടുതൽ ഐഫോണുകൾ ആപ്പിളിന് ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതി ഇന്ത്യയ്ക്കാണ് നേട്ടമാകുന്നത്.
രാജ്യത്ത് വിതരണ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ മാർക്കറ്റ് ഷെയർ ആപ്പിൾ കഴിഞ്ഞ വർഷം 6% ആയി വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഐ ഫോൺ നിർമിക്കുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ പങ്കാളിത്തവും ആപ്പിൾ ഉറപ്പാക്കിയിട്ടുണ്ട്. ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ എന്നിവരാണ് ആപ്പിളിന്റെ ഇന്ത്യയിലെ കോൺട്രാക്ട് നിർമാതാക്കൾ.
ആപ്പിൾ ഇന്ത്യയിൽ മാർക്കറ്റ് ഉറപ്പിക്കുമ്പോൾ സാംസങ്ങിൽ നിന്ന് ഇന്ത്യൻ മാർക്കറ്റ് കൈവിട്ടു പോകുകയാണ്. 5 വർഷം കൊണ്ട് സാംസങ്ങിന്റെ മാർക്കറ്റ് ഷെയർ 26% ആയി കുറഞ്ഞിട്ടുണ്ട്.
Apple Inc. reported a significant milestone in its Indian operations, revealing that it successfully manufactured iPhones valued at a staggering 1 lakh crore rupees in the past year. This production surge is part of the company’s aggressive strategy to establish a stronger foothold in the burgeoning Indian smartphone market.