നിർമിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഭീഷണിയായിട്ടല്ല ഒരു ഉപകരണം മാത്രമായിട്ടാണ് കാണുന്നതെന്ന് ബോളിവുഡ് പിന്നണി ഗായകൻ അർജിത് സിങ്. താൻ നടത്തുന്ന സംഗീത ശ്രമങ്ങളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് അർജിത് സിങ് പറഞ്ഞു. ദ മ്യൂസിക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അർജിത് ഇക്കാര്യം പറഞ്ഞത്.

ഹീരയേ, ചലയേ, ഹമാരി അദൂരി കഹാനി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ അർജിത് തന്റെ ശബ്ദം പേറ്റന്റ് ചെയ്യാൻ പോകുന്ന കാര്യവും തുറന്നു പറഞ്ഞു.
അർജിത് സിങ്ങിൻെറ ശബ്ദം അനുകരിക്കാൻ ആളുകളെ സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. ഇത്തരം ആപ്പുകൾക്ക് തീരുമാനം തിരിച്ചടിയാകും.

 

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ആരാധകരുള്ള ഗായകനാണ് അർജിത് സിങ്. എഐ സാങ്കേതിക വിദ്യയെ കുറിച്ച് മനസിലാക്കിയില്ലെങ്കിൽ ഭാവിയിൽ താൻ പിന്തള്ളപ്പെട്ടു പോകുമെന്ന് അർജിത് പറയുന്നു.

നിർമിത ബുദ്ധിയെ ഭീഷണിയായിട്ടല്ല സർഗശേഷി വികാസത്തിന് സഹായിക്കുന്ന ഉപകരണമായിട്ടാണ് കാണുന്നത്. മനുഷ്യരെ പോലെ തന്നെയാണ് എഐ. അതേസമയം നിർമിത ബുദ്ധി പൊതുവിൽ ഭീഷണിയാണെന്നും അർജിത് പറഞ്ഞു. എഐ അടക്കമുള്ള എല്ലാ സാങ്കേതിക മുന്നേറ്റങ്ങൾക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്ന് അർജിത് പറയുന്നു.

Renowned for his soulful voice, Arijit Singh recently engaged in a thought-provoking discussion about the intersection of Artificial Intelligence (AI) and the music industry during an insightful interview with “The Music Podcast” on YouTube. In this conversation, Singh shared his perspectives on AI, emphasising its potential as a creative tool rather than a threat.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version