തത്സമയ ഇവെന്റുകൾ അടക്കം 2023 ൽ വിനോദ, സ്പോർട്സ് പേ ചാനലുകൾ ഒരുക്കിയ വൈവിധ്യമാർന്ന പരിപാടികൾക്ക് കനത്ത വില നൽകേണ്ടി വരിക പ്രേക്ഷകരായിരിക്കും. രാജ്യത്തെ കേബിൾ ടെലിവിഷൻ പ്രേക്ഷകർക്ക് പുതുവർഷത്തിൽ സബ്സ്ക്രിപ്ഷൻ ഇനത്തിൽ ചിലവേറും. ചാനൽ പരിപാടികളുടെ നിർമാണച്ചെലവ് ഉയർന്നത് തിരിച്ചു പിടിക്കാൻ, ഫെബ്രുവരി വരിസംഖ്യ വർധിപ്പിക്കുകയാണ് ചാനലുകൾ. പ്രേക്ഷകർക്ക് ചിലവേറുന്നതിനൊപ്പം കേബിൾ വിതരണ കമ്പനികളും പ്രതിസന്ധിയിലാകും.

അടുത്തിടെ റെക്കോർഡ് ലേലത്തുകയ്ക്ക് വമ്പൻ ക്രിക്കറ്റ്, ഫുട്ബോൾ അടക്കം തത്സമയ പരിപാടികളുടെ സംപ്രേക്ഷണാവകാശം ചാനലുകൾ സ്വന്തമാക്കിയിരുന്നു. ഇതിനായി നേരിട്ട ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഗണ്യമായ നിരക്ക് വർധന നടപ്പാക്കുന്നത്.

Zee എന്റർടെയിൻമെന്റ് എന്റർപ്രൈസസ്, Sony പിക്ചേഴ്സ് നെറ്റ്‍വർക്ക്സ് ഇന്ത്യ, Viacom 18 ഉൾപ്പെടെയുള്ള പ്രമുഖ വിനോദ ചാനലുകൾ നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ നെറ്റ്‍വർക്ക് 18, വയാകോം18 എന്നിവയുടെ ചാനൽ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സീ എന്റർടെയിൻമെന്റ്, അവരുടെ വിവിധ ചാനലുകൾക്ക് 9 മുതൽ 10 ശതമാനം നിരക്ക് വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ സംപ്രക്ഷകരായ സോണി പിക്ചേഴ്സ്, അവരുടെ ചാനലുകളുടെ വരിസംഖ്യയിൽ 10 മുതൽ 11 ശതമാനം വരെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
2022-23 സാമ്പത്തിക വർഷത്തിൽ, ഡിസ്നി സ്റ്റാറിന്റെ വരിസംഖ്യയിൽ നിന്നുള്ള വരുമാനം 4,949 കോടി രൂപയാണ്. സോണി 3,134 കോടി രൂപയും സീ ചാനൽ ഗ്രൂപ്പ് 2,818 കോടി രൂപയുമാണ് വരിസംഖ്യയായി നേടിയത്. ഏറ്റവും കുറഞ്ഞ വരുമാനമുണ്ടാക്കിയ നെറ്റ്‍വർക്ക്18/ വയാകോം18ന്റെ വരിസംഖ്യ വരുമാനം 1,925 കോടി രൂപയായിരുന്നു.

പുതുക്കിയ ടിവി നിരക്കുകൾ 2024 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്ന് ചാനലുകൾ അറിയിച്ചു. നിലവിലുള്ള ടെലികോം നിയമപ്രകാരം, നിരക്ക് വർധന പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷമായിരിക്കണം പുതിയ നിരക്കുകൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. അതേസമയം ദേശീയ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിരക്ക് വർദ്ധനയ്ക്ക് അന്തിമ അനുമതി നൽകിയിട്ടില്ല.


Owing to the increase in the production cost of Channel Programs, the Channels have decided to increase the rates of various exclusive live transmission programs and Sports pay channels etc from February onwards. This will result in the audience having to bear additional costs for viewing and the cable distribution companies having to bear the brunt as well. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version