മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ (Asirvad Micro Finance) ഐപിഒ താത്കാലികമായി നിർത്തിവെച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ആശിർവാദ് മൈക്രോ ഫിനാൻസ് 1,500 കോടി രൂപയുടെ ഐപിഒയ്ക്കാണ് തയ്യാറെടുത്തത്. ഐപിഒയ്ക്ക് താത്കാലികമായി നിർത്തിവെക്കാനുള്ള കാരണം സെബി വ്യക്തമാക്കിയിട്ടില്ല.
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മണപ്പുറം ഫിനാൻസിന്റെ ഓഹരി മൂല്യം 7.45 % ഇടിഞ്ഞ് 163.40 രൂപയായി.
കഴിഞ്ഞ വർഷം ഓക്ടോബറിലാണ് ആശിർവാദ് 1,500 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിയിൽ ഫയൽ ചെയ്യുന്നത്. ഡിആർഎച്ച്പി അനുസരിച്ച് ഓഫർ ഫോർ സെയിൽ ഘടകങ്ങളില്ലാതെയാണ് ഐപിഒയ്ക്ക് ഫയൽ ചെയ്തിരിക്കുന്നത്. ഐപിഒയ്ക്ക് അനുവദിച്ചു കൊണ്ടുള്ള ഇഷ്യുൻസ് ഓഫ് ഒബ്സർവേഷൻസ് നൽകുന്നത് താത്കാലികമായി നീട്ടിവെച്ചതായി ബുധനാഴ്ചയാണ് സെബി അറിയിക്കുന്നത്. ഐപിഒയ്ക്ക് ഫയൽ ചെയ്താൽ സാധാരണ 30 ദിവസത്തിനകം സെബി അനുവാദം നൽകാറുണ്ട്.
ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധനം ഉയർത്താനും ഭാവി വളർച്ചയ്ക്കും ഉപയോഗപ്പെടുത്തുകയായിരുന്നു ആശിർവാദിന്റെ ലക്ഷ്യം. 2008ൽ തമിഴ്നാട്ടിൽ രണ്ട് ശാഖകളുമായാണ് ആശിർനാദ് തുടങ്ങുന്നത്. നിലവിൽ 22 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,684 ബ്രാഞ്ചുകൾ ആശിർവാദിനുണ്ട്.
SEBI (Securities and Exchange Board of India) has put on hold the IPO of Asirvad Micro Finance, a subsidiary of Manappuram Finance. Aashirwad Micro Finance was all set for a Rs 1,500 crore IPO. SEBI has not specified the reason for the temporary halt to the IPO.