ഇത് സർക്കാർ ജീവനക്കാർക്കുള്ള കാർഡ് #𝐒𝐚𝐦𝐦𝐚𝐧𝐑𝐮𝐏𝐚𝐲 #𝐈𝐧𝐝𝐮𝐬𝐈𝐧𝐝𝐁𝐚𝐧𝐤

സർക്കാർ ജീവനക്കാർക്കായി യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റൂപേ ക്രെ‍ഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക് (IndusInd Bank). നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇൻഡസ് ഇൻഡ് ബാങ്ക് സമ്മാൻ റൂപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ ജീവനക്കാർ ഒട്ടനവധി ആനുകൂല്യങ്ങളാണ് ഈ റൂപേ കാർഡ് മുന്നോട്ടുവെക്കുന്നത്. കാർഡിന്റെ പ്രത്യേകതകളറിയണ്ടേ?

എന്തൊക്കെ ആനുകൂല്യങ്ങൾ

– സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമായി രൂപകല്പന ചെയ്തതാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ സമ്മാൻ റൂപേ ക്രഡിറ്റ് കാർഡ്.

– യുപിഐയുടെ ഏറ്റവും ആധുനിക ഫീച്ചറുകൾ സംയോജിപ്പിച്ച ട്രഡീഷണൽ ക്രെഡിറ്റ് കാർഡാണ് സമ്മാൻ റൂപേ.

– നിങ്ങൾ വിവിധ ഇടങ്ങളിൽ ചെലവഴിക്കുന്ന തുകയ്ക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട് ഈ റൂപേ കാർഡ്. കാഷ് അഡ്‌വാൻസുകൾക്ക് ചാർജ് ഈടാക്കുന്നുമില്ല.

– കോംപ്ലിമെന്ററിയായി സിനിമാ ടിക്കറ്റുകളും ലഭിക്കും. ഐആർസിടിസി ഇടപാടുകളിലും പെട്രോൾ പമ്പുകളിലും സർചാർജിൽ ഇളവും ലഭിക്കും. ഉപഭോക്കാക്കൾക്ക് നിരവധി പേയ്മെ‍ന്റ് ഓപ്ഷനുകളാണ് കാർഡ് മുന്നോട്ടുവെക്കുന്നത്.

പണമിടപാട് എളുപ്പമാക്കാൻ

സർക്കാർ ജീവനക്കാരുടെ ദിവസവുമുള്ള പണമിടപാടുകളിൽ കൂടുതൽ ലളിതവും സുഗമവുമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.


യുപിഐ പേയ്മെന്റ് ആപ്ലിക്കേഷനുമായി റൂപേ ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കാൻ
ഉപഭോക്താക്കളെ അനുവദിച്ചു കൊണ്ട് ആർബിഐ ഉത്തരവിറക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇൻഡസ് ഇൻഡ് ബാങ്ക് സമ്മാൻ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.


ഉയർന്ന മൂല്യമുള്ള റൂപേ കാർഡ് സർക്കാർ ജീവനക്കാർക്കായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഹെഡ് സൗമിത്ര സെൻ പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക്ക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ യുപിഐ ഉപയോഗിക്കാൻ പറ്റുന്ന വിർച്വൽ റൂപേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിരുന്നു.

IndusInd Bank has unveiled a new financial offering, the ‘IndusInd Bank Samman RuPay Credit Card,’ in collaboration with the National Payments Corporation of India (NPCI). Launched on January 9, 2024, this UPI-enabled credit card is specifically tailored to cater to the unique needs of government sector employees.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version