കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങിയ പ്രീമിയം ബ്രാന്റിൽ കേരളത്തിന്റെ തനതു കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക്‌ എത്തിക്കണമെന്നതടക്കം വിദഗ്ധ സമിതി ശുപാർശ നടപ്പാക്കാനൊരുങ്ങി കേരളാ സർക്കാർ. പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി ബ്രാൻഡിങ്ങും, വിപണനവും സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതാണ് കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട്.  

കേരളത്തിന്റെ തനതു പ്രീമിയം ബ്രാൻഡ് കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണമെന്നാണ്  വിദഗ്ധ സമിതി ശുപാർശ. കേരളത്തിന്റെ ഭൗമ പ്രത്യേകതകൾ എടുത്തു കാട്ടുന്ന പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി വിപണനം സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.

കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റിൽ കശുവണ്ടി ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാർശ. വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കുറഞ്ഞ നിരക്കിൽ വിപണിയിലെത്തുന്ന കശുവണ്ടി ഉൽപന്നങ്ങളോട് മത്സരിക്കാൻ ഇതാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിലെ തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ട് ഘട്ടം ഘട്ടമായുള്ള യന്ത്രവൽക്കരണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്കരണ പ്രക്രിയയിലെ നഷ്ടം ഒഴിവാക്കാൻ ഇത് സഹായിക്കും.

ഉൽപാദന ക്ഷമത ഉറപ്പാക്കണം.
അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഐ.ഐ.ടി, എൻ.ഐ.ടി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
കശുവണ്ടി സംഭരണ സംവിധാനം മെച്ചപ്പെടുത്തണം.
കശുമാവ് കൃഷി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കും, കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കണം.
കൃഷിയും, തോട്ട പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം.
കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കാഷ്യൂ ഡവലപ്പ്മെന്റ് കോർപ്പറേഷൻ, കാപ്പെക്സ് എന്നിവയുടെ ഭരണപരമായ കാര്യക്ഷമത ഉയർത്താനുള്ള നിർദ്ദേശങ്ങളും സമിതി സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശുപാർശകൾ സമർപ്പിക്കുന്നതിനായിട്ടാണ് സംസ്ഥാന സർക്കാർ  അഞ്ചംഗ സമിതിയെ നിയോഗിച്ചത്. കോഴിക്കോട് ഐഐഎം സ്ട്രാറ്റജിക് മാനേജ്‌മെന്റ് അസോഷ്യേറ്റ് പ്രഫസർ ഡോ.എസ്. വെങ്കിട്ടരാമൻ, കേരള കാഷ്യു ബോർഡ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ എ.അലക്‌സാണ്ടർ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ മുൻ മേധാവി എൻ.ആർ ജോയി, സെന്റർ ഫോർ സോഷ്യൽ ഇക്കണോമിക് ആൻഡ് എൻവയൺമെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.എൻ.അജിത്കുമാർ എന്നിവരാണ് വിദഗ്ധ സമിതിയിൽ ഉണ്ടായിരുന്നത്

Based on the recommendations of the expert committee, the Kerala Government is gearing up to introduce Kerala’s unique cashew products to the International Market under Premium Brands like Kollam Cashew and Kerala Cashew. The Cashew Expert Committee report includes several important recommendations, including enabling, branding and marketing of cashew through Premium Brand Entrepreneurs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version