ലോകോത്തര ഐ ടി സ്ഥാപനങ്ങളെ മികച്ച ഒരു തൊഴിലിടമൊരുക്കി സ്വാഗതം ചെയ്യുകയാണ് ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍‍ഡ്രം. ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍‍ഡ്രം പ്രവർത്തനമാരംഭിച്ചു.

ടെക്നോപാർക്കിൽ ഫേസ് 3യിൽ 50 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻ‍ഡ്രത്തിന്റെ 15 ലക്ഷം ചതുരശ്രയടിയുള്ള നയാഗ്ര സമുച്ചയം പ്രവർത്തനം തുടങ്ങി. നയാഗ്രയിൽ ലോകപ്രശസ്ത ഐടി കമ്പനികളും പ്രമുഖ ‘ഫോർച്യൂൺ 100’ കമ്പനികളും ദീർഘകാല ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.  

എംബസി ടോറസ് ടെക്‌സോണിന്റെ ആദ്യ ഓഫീസ് നയാഗ്ര, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ ആധുനിക ഓഫീസ് സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐടി കമ്പനികളെ ആകർഷിക്കുമെന്നുറപ്പാണ്.

ടെക്നോപാർക്കിൽ 11.45 ഏക്കർ സ്ഥലത്തില്‍ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഐ ടി തൊഴിലിടം 30 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. ഇതില്‍ 15 ലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളിൽ ആദ്യത്തേതാണ് 13 നിലകളുള്ള നയാഗ്ര. ഏഴു നിലയിലായി 1350 കാർ പാർക്ക്‌ ചെയ്യാനാകും. അടുത്ത ഘട്ടത്തിൽ 1.5 ദശലക്ഷം ചതുരശ്രയടികൂടി വികസിപ്പിക്കും.

പ്രമുഖ ഫോർച്യൂൺ 100 കമ്പനികളുൾപ്പെടെ നയാഗ്രയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. കെട്ടിടത്തിലെ തൊഴിൽ സ്ഥലത്തിന്റെ 85 ശതമാനവും ഉദ്ഘാടനത്തിന് മുന്നെ തന്നെ വിവിധ കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍‍ഡ്രത്തില്‍ സെൻട്രം ഷോപ്പിംഗ് മാള്‍, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല്‍ എന്നിവയും ഉണ്ടാകും.

ടോറസ്‌ ഇൻവെസ്റ്റ്‌മെന്റ്‌ ഹോൾഡിങ്‌സ്‌ കൺട്രി എംഡി അജയ്‌ പ്രസാദ്‌, പ്രസിഡന്റ്‌ എറിക്‌ ആർ ജിൻബൗട്ട്‌, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഐടി സെക്രട്ടറി രതൻ യു ഖേൽകർ, അസെറ്റ്‌ ഹോംസ്‌ എംഡി സുനിൽ കുമാർ തുടങ്ങിയവരും ഉദ്‌ഘാടനച്ചടങ്ങിന്റെ ഭാഗമായി. ശശി തരൂർ എംപി ഓൺലൈനായി പങ്കെടുത്തു. തുടർന്ന്‌ നയാഗ്രയുടെ ആറാം നിലയിലെ ഇക്വിഫാക്സ്‌ ഓഫീസ്‌ മുഖ്യമന്ത്രി സന്ദർശിച്ചു.

Taurus Downtown, one of the major projects aimed at enabling rapid growth in the IT Industry, has started operations at Technopark, Trivandrum. It welcomes world-class IT firms as a great place to work. The Taurus Downtown Trivandrum, which is planned to be 50 lakh sq. ft. in Phase 3 at Technopark, has started operations with the Niagara Complex comprising 1.5 lakh sq.ft . World famous IT companies and leading ‘Fortune 100’ companies are expected to operate in Niagara on a long term lease basis.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version