ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ ഒലിവർ മുൾഹറിനെയാണ് ആൾട്ട്മാൻ വിവാഹം കഴിച്ചത്. ഹവായിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
കടൽതീരത്താണ് ഇരുവരും വിവാഹിതരായത്. 38ക്കാരനായ ആൾട്ട്മാന്റെ ഹവായിലെ വസതിക്കടുത്താണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സാം സുഹൃത്തിനെ മോതിരം അണിയിക്കുന്ന ചിത്രമാണ് പുറത്തു വന്നത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച്, ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ഇരുവരും വിവാഹത്തിനെത്തിയത്. സോഫ്റ്റ്‌വെയർ എൻജിനിയറായ ഒലിവർ മുൾഹെറിൻ ആസ്ട്രേലിയൻ സ്വദേശിയാണ്.
ഒലിവർ 2020 ആഗസ്റ്റ് മുതൽ രണ്ട് വർഷത്തോളം മെറ്റയിൽ ജോലി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എഐയിലൂടെ പ്രശസ്തനായ സാം ആൾട്ട്മാനുമായി ഡേറ്റ് ചെയ്തിട്ടും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഒലിവർ. രണ്ട് വർഷമായി ഇരുവരും ഒരുമിച്ചാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ നൽകിയ സ്വീകരണത്തിലാണ് ആദ്യമായി ഒലിവറുമായി സാം ആൾട്ട്മാൻ പൊതുവേദിയിലെത്തുന്നത്. 2018ൽ ഐഒടിഎ ഫൗണ്ടേഷനിൽ ചേരുന്നതിന് മുമ്പ് ഒലിവർ എഐ സാങ്കേതിക മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കും കുട്ടികൾ വേണമെന്ന് ആഗ്രഹമുള്ളതായി പറഞ്ഞിരുന്നു.
OpenAI CEO Sam Altman recently tied the knot in a private ceremony held at a coastal location in Hawaii. The wedding, attended by close friends, family, and relatives, showcased the nuptials of the tech entrepreneur and Olive Harris, who has a background as a software engineer in Australia. The couple opted for a beachside ceremony, donning white attire, with photos from the event shared on social media platforms.