100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരനായി മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 102 ബില്യൺ ഡോളറെത്തി. ഇതോടെ 100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരന്മാരുടെ സെന്റി-ബില്യണർ ക്ലബിലേക്ക് മുകേഷ് അംബാനിയുടെ പേരും ചേർക്കപ്പെട്ടു. 212 ബില്യൺ ഡോളറിൻെറ ആസ്തിയുമായി ടെസ്ലയുടെ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദിവസത്തെ ട്രേഡിംഗ് സെഷനിലാണ് റിലയൻസിന്റെ ആസ്തിയിൽ 2.76 ബില്യൺ ഡോളർ കൂട്ടിച്ചേർക്കപ്പെട്ടത്. സെന്റി ബില്യണറുമാരുടെ കൂട്ടത്തിൽ പന്ത്രണ്ടാമതായാണ് അംബാനിയുടെ സ്ഥാനം. ബ്ലൂംബർഗിന്റെ ബില്യണർ ഇൻഡക്സിൽ ആകെ 12 സെന്റി ബില്യണർമാരാണുള്ളത്.
ഇതിന് പിന്നാലെ റിലയൻസിന്റെ ഓഹരി 3% വർധിച്ച് 2,724,95 രൂപയായി. റിലയൻസിന്റെ മൊത്ത വിപണി മൂലധനം18.40 ലക്ഷം കോടി രൂപയുടെ മാർക്കിലാണ് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനിൽ റിലയൻസിന്റെ ഓഹരിയിൽ 5% വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 12% ആണ് വർധനവുണ്ടായത്.
എൻഎഫ്ബിസി ജിയോ ഫിനാൻഷ്യൽ സർവീസ് ഓഹരി വിപണിയിലുണ്ടാക്കിയ നേട്ടമാണ് മുകേഷ് അംബാനിയുടെ ആസ്തിയിലും പ്രതിഫലിച്ചത്. എൻഎഫ്ബിസിയുടെ ആകെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ദിവസം ഓഹരിയിൽ 4.6% വർധനവുമുണ്ടാക്കിയിരുന്നു. അംബാനിയുടെ നെറ്റ്‌വർക്ക് 18 മീഡിയയും ഓഹരിയിൽ മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Mukesh Ambani, the chairman of Reliance Industries Ltd (RIL), has recently joined the exclusive club of centi-billionaires, a group of global tycoons with a net worth exceeding $100 billion. Ambani’s wealth experienced a notable surge as Reliance Industries Ltd reached new record highs, and other affiliated companies also witnessed significant increases.