ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇനി പണമെറിഞ്ഞ് കളിക്കാം. പണം ഉപയോഗിച്ച് കളിക്കാൻ പറ്റുന്ന കൂടുതൽ ഗെയിമുകൾ കൊണ്ടുവരാൻ പ്ലേ സ്റ്റോർ പോളിസികളിൽ മാറ്റം കൊണ്ടുവരികയാണ് ഗൂഗിൾ. ആപ്പ് മാർക്കറ്റ് പ്ലേസിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുന്നത് കൂടുതൽ ഗെയിമിംഗ് കമ്പനികൾക്ക് കൂടുതൽ അവസരം തുറന്നു കൊടുക്കും. റമ്മി, ഫാന്റസി എന്നിവ കൂടാതെ വേറെയും റിയൽ മണി ഗെയിമുകൾ ഗൂഗിളിൽ ജൂലൈ ലഭിച്ച് തുടങ്ങും.


റിയൽ മണി ഗെയിമിംഗ് കമ്പനികളായ വിൻസോ (WinZo), എംപിഎൽ (MPL) തുടങ്ങിയ കമ്പനികൾക്ക് തീരുമാനം ഗുണകരമാകും.
പോക്കർ, ചെസ് തുടങ്ങിയ ഗെയിമുകൾ പണം വെച്ച് കളിക്കാം. കൂടുതൽ ആൺഡ്രോയ്ഡ് ഉപഭോക്താക്കളിലേക്ക് എത്താൻ ഇതുവഴി ഗൂഗിൾ പ്ലേ സ്റ്റോറിനും ഗെയിമിംഗ് കമ്പനികൾക്കും സാധിക്കും. ഡ്രീം11, ഗെയിംസ് 24*7 തുടങ്ങിയ ഗെയിമുകൾ മാത്രമാണ് ഇതുവരെ പ്ലേ സ്റ്റോറിൽ ലഭിച്ചിരുന്നത്. ഫാന്റസി, റമ്മി വിഭാഗത്തിലാണ് ഇവ പ്ലേ സ്റ്റോറിൽ ലഭിച്ചിരുന്നത്.


2022 സെപ്റ്റംബർ മുതൽ ഒരു വർഷത്തേക്ക്  ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡെയ്ലി ഫാന്റസി സ്പോർട്സുകളും റമ്മിയും പ്ലേ സ്റ്റോർ വഴി നൽകാൻ ഗൂഗിൾ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ വിജയമാണ് റിയൽ മണി ഗെയിമുകളിലേക്ക് തിരിയാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. അതേ സമയം ഓൺലൈൻ ഗെയിമിംഗിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ഗൂഗിളിന് നിർണായകമാണ്.

Google has decided to ease its Play Store policies, expanding opportunities for gaming companies by allowing a broader range of real-money games. The updated policy, scheduled to take effect in June, will permit the inclusion of pay-to-play skill games such as poker and chess, beyond the previously allowed fantasy and rummy categories.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version