നല്ല മാറ്റങ്ങളുമായി യുപിഐ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ യുപിഐ ഇടപാട് തുക 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഈ വർഷം യുപിഐ ഇടപാടുകളിൽ 60% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുകയാണ് യുപിഐ. യുപിഐയിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ അറിയാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ യുപിഐ ഇടപാട് തുക വർധിപ്പിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ സെക്ടറകളുടെ ഇടപാട് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായാണ് ആർബിഐ വർധിപ്പിച്ചു. ഇതുവഴി മേഖലയിലേക്ക് യുപിഐ ഉപയോഗം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ബിസിനസുകൾക്കും വ്യക്തികൾക്കും വായ്പ നൽകുന്നത് സുതാര്യമാക്കാൻ യുപിഐയിൽ ക്രെഡിറ്റ് മുൻക്കൂട്ടി അനുമതി നൽകുന്നുണ്ട്.
യുപിഐ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാൻ 2000 രൂപയിൽ കൂടുതലുള്ള പ്രാരംഭ പേയ്മെന്റുകൾക്ക് നാല് മണിക്കൂർ നിയന്ത്രണം ആർബിഐ നടപ്പാക്കിയിട്ടുണ്ട്.  


രാജ്യത്തിന്റെ സെക്കൻഡറി മാർക്കറ്റിലേക്ക് യുപിഐ സേവനം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബെറ്റ ഘട്ടത്തിലേക്കുള്ള വരവ്. തിരഞ്ഞെടുത്ത പൈലറ്റ് ഉപഭോക്താക്കൾക്ക് ട്രേഡ് സ്ഥിരീകരണത്തിന് ശേഷം ഫണ്ടുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്നതാണ് മറ്റൊരു മാറ്റം.

അവതരിപ്പിക്കാൻ പോകുന്ന യുപിഐ-എടിഎം സേവനങ്ങളിൽ എൻപിസിഐ, ഹിറ്റാച്ചി പേയ്മെന്റ് സംയോജിപ്പിക്കാനുള്ള ശ്രമമുണ്ട്. പണം പിൻവലിക്കൽ എളുപ്പമാക്കാൻ ക്യൂആർ കോഡ് സ്കാനിംഗ് ഉപയോഗിക്കാനുള്ള സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

Unified Payments Interface is an Indian instant payment system developed by the National Payments Corporation of India in 2016. The interface facilitates inter-bank peer-to-peer and person-to-merchant transactions. It is used on mobile devices to instantly transfer funds between two bank accounts.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version