തണ്ടറില്ല, ഡിസ്കൗണ്ട് ഉണ്ട്

ഇടിമിന്നലിന്റെ കരുത്തുമായി ഇന്ത്യൻ വിപണിയിൽ വരവറിയിച്ച ജിംനി തണ്ടർ എഡിഷനെ ഒച്ചപ്പാടും ബഹളവുമില്ലാതെ പിൻവലിച്ച് മാരുതി സുസുക്കി. മഹീന്ദ്രയുടെ ഥാറിനെ വെട്ടാൻ ഇറക്കിയ ജിംനി തണ്ടർ വാഹന പ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു തള്ളി കയറുമെന്നായിരുന്നു മാരുതി സുസുക്കിയുടെ പ്രതീക്ഷ. എന്നാൽ പേരിനെ അച്ചെട്ടാക്കി കൊണ്ട് വന്ന വേഗത്തിൽ തന്നെ ജിംനി തണ്ടറിനെ തിരിച്ചെടുക്കേണ്ടി വന്നു മാരുതി സുസുക്കിക്ക്.

 
ലൈഫ് സ്റ്റൈൽ-ഓഫ് റോഡർ എസ്‌യുവി വിഭാഗത്തിൽ തരംഗമാകുമെന്ന വിചാരിച്ചിരുന്ന ജിംനി തണ്ടറിനെ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡീലിസ്റ്റ് ചെയ്തിട്ടുണ്ട്. കൈയിൽ ഒതുങ്ങുന്ന വിലയിലുള്ള ഓഫ്-റോഡർ എന്ന പരസ്യത്തോടെയായിരുന്നു കഴിഞ്ഞ വർഷം ഡിസംബറിൽ ജിംനി തണ്ടറിനെ മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിലുള്ള മോഡലുകളെക്കാൾ 1-2 ലക്ഷം രൂപ വിലക്കുറവുണ്ടായിരുന്നു. ലിമിറ്റഡ് എഡിഷന് 10.74-14-05 ലക്ഷം രൂപയാണ് വില.


സ്പെഷ്യൽ ബോഡി ഡികലുകളും ഫ്രണ്ട് ബംപറിലെ സിൽവർ ഗാർനിഷും സൈഡ് ഡോർ ക്ലാഡിംഗും എല്ലാം കൂടി ഥാറിനെ തറപ്പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ടറിന്റെ വരവ്. പക്ഷേ, ഥാറിന്റെ പ്രതാപത്തിന് മുന്നിൽ ജിംനി തണ്ടറിന് പിടിച്ചു നിൽക്കാനായില്ല. അതുകൊണ്ടാകാം കമ്പനി ജിംനി തണ്ടർ എഡിഷൻ വിൽക്കുന്നത് നിർത്തിവെച്ചത് എന്നു കരുതുന്നവരുണ്ട്. അതേസമയം ജിംനി ജനപ്രിയമാക്കാനുള്ള ലിമിറ്റഡ് എഡിഷനായിരുന്നു തണ്ടർ എന്നും പറയുന്നുണ്ട്.

എന്തായാലും ഇനി മുതൽ മാരുതി സുസുക്കിയുടെ ജിംനി സീറ്റ, ആൽഫ എന്ന വെരിയന്റുകൾ മാത്രമായിരിക്കും ലഭ്യമായിരിക്കുക.
അതേസമയം ജിംനിക്കായി മാരുതി നൽകുന്ന ഓഫറുകൾ ഇനിയും തുടരും. എംവൈ2024 മോഡലിന്റെ എല്ലാ വെരിയന്റുകൾക്കും 5,000 രൂപയുടെ ഡിസ്കൗണ്ട് മാരുതി നൽകുന്നുണ്ട്. എംവൈ2023 വെരിയന്റിന് 1.05 ലക്ഷം രൂപയാണ് ഡിസ്കൗണ്ട് നൽകുന്നത്. സീറ്റയ്ക്ക് 50,000 രൂപയും ആൽഫയ്ക്ക് 1 ലക്ഷം രൂപയുമാണ് മാരുതി ഡിസ്കൗണ്ട് നൽകുന്നത്.

Maruti Suzuki, the renowned Indian automaker, has discreetly phased out the Jimny Thunder Edition, removing it from the official company website. The limited-edition variant of the subcompact off-roader, launched in December 2023, offered a unique touch with an exclusive set of features and a price tag Rs 1-2 lakh lower than the standard model. Priced between Rs 10.74 lakh and Rs 14.05 lakh (ex-showroom), the Jimny Thunder Edition aimed to capture the attention of off-road enthusiasts with its distinctive offerings.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version