പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. ധാരാളം പേരാണ് സന്ദർശനത്തിനായി ദ്വീപിലേക്ക് വരുന്നത്. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളിൽ 3400% വർധനവുണ്ടായതായി ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ് റിപ്പോർട്ട് ചെയ്തിരുന്നു.
വരും നാളുകളിൽ 20,000 കോടി രൂപയുടെ നിക്ഷേപം ദ്വീപിന് ലഭിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. എന്നാൽ ലക്ഷദ്വീപിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ മുൻക്കൂട്ടി അറിഞ്ഞിരിക്കണം. മലബാർ തീരപ്രദേശത്ത് നിന്ന് 406 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമാണ് ലക്ഷദ്വീപ്. രാജ്യത്ത് പവിഴപ്പുറ്റുകളുള്ള 5 പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. 36 ദ്വീപുകളുള്ള ലക്ഷദ്വീപ് സഞ്ചാരികൾ അധികം എത്തിപ്പെടാത്ത പ്രദേശമാണ്. പരിസ്ഥിതി ദുർബല പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള സന്ദർശനത്തിന് നിയന്ത്രണവുമുണ്ട്.കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമോ വിമാന മാർഗമോ ലക്ഷദ്വീപിലേക്കെത്താം.
7 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ ഷിപ്പിൽ 14-18 മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. 2,200 രൂപ മുതൽ 7,500 രൂപ വരെയാണ് ഒരാളുടെ ടിക്കറ്റ് ചാർജ്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും അഗത്തി വിമാനത്താവളത്തെയും ബന്ധിപ്പിച്ച് അലയൻസ് എയർ മാത്രമാണ് ലക്ഷദ്വീപിൽ സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് ദ്വീപിലെത്തുമെന്നതിനാൽ ധാരാളം യാത്രക്കാർ വിമാനമാർഗം തിരഞ്ഞെടുക്കുന്നുണ്ട്. 5,500 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. രാവിലെ 8.55നാണ് വിമാനം കൊച്ചിയിൽ നിന്ന് യാത്ര പുറപ്പിടുന്നത്.അതേസമയം ലക്ഷദ്വീപിലെത്തണമെങ്കിൽ വിദേശികൾക്ക് മാത്രമല്ല ഇന്ത്യക്കാർക്കും പെർമിറ്റെടുക്കണം.
ഇതിനായി ഇ-പെർമിറ്റ് പോർട്ടലിൽ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി അപേക്ഷിക്കാം. ഇന്ത്യക്കാർക്ക് ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളും സന്ദർശിക്കാം. ഒക്ടോബർ- ഫെബ്രുവരി ആണ് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സീസൺ. മഴക്കാലമായ ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.36 ദ്വീപുകളുണ്ടെങ്കിലും 10 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. അതിനാൽ പോകുന്നതിന് മുമ്പ് താമസ സൗകര്യം ഉറപ്പാക്കിയിരിക്കണം.
Situated 406 km off the Malabar coast, the archipelago of Lakshadweep remains a hidden gem, adorned with pristine beaches and renowned as one of India’s five coral reef destinations. Despite its breathtaking views, cultural richness, and the National Ecotourism Award it received in 1997, Lakshadweep has often been a road less travelled.