ജൂണിൽ 6 ഹൈപ്പർസ്പെക്ടറൽ ഇമേജിംഗ് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാൻ സ്പേസ് ഡാറ്റ കമ്പനിയായ പിക്സൽ (Pixxel). ഫയർ ഫ്ലൈസ് (Fireflies) എന്നാണ് ഉപഗ്രഹങ്ങൾക്ക് പേരിട്ടിരിക്കുന്നത്. 30,000 ചതുരശ്ര അടിയുള്ള ഉപഗ്രഹത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് പിക്സൽ സ്ഥാപകനും സിഇഒയുമായ അവൈസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിലെ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് ഫെസിലിറ്റിയിലാണ് ഫയർ ഫ്ലൈസ് വികസിപ്പിക്കുന്നത്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ഫയർ ഫ്ലൈസ് നിർമാണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.


2019ലാണ് അവൈസ് അഹമ്മദും ക്ഷിതിജ് ഖണ്ഡേവാലും ചേർന്ന് പിക്സൽ ആരംഭിക്കുന്നത്. ഹൈപ്പർസ്പെക്ടറൽ എർത്ത് ഇമേജിംഗ് സാറ്റ്ലൈറ്റുകളാണ് പിക്സൽ നിർമിക്കുന്നത്.


2025 ആകുമ്പോഴെക്കും ആകെ 24 സാറ്റ്ലൈറ്റുകൾ വികസിപ്പിക്കാനാണ് പിക്സലിന്റെ പദ്ധതി. 24 സാറ്റ്ലൈറ്റുകൾ നിർമിക്കുന്നത് വഴി കോൺസ്റ്റലേഷൻ രൂപീകരിക്കാൻ പിക്സലിന് സാധിക്കും. ഇതുവഴി ആഗോള കവറേജ് ലഭിക്കും. സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ട ഹണിബീസ് എന്ന ഉപഗ്രഹം കൂടി ഒക്ടോബറിൽ വിക്ഷേപിക്കാനും പിക്സൽ പദ്ധതിയിടുന്നുണ്ട്. എവിടെ വെച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കമ്പനി പറഞ്ഞു.


കാർഷിക, ഊർജ, പാരിസ്ഥിതിക മേഖലകളിൽ ഹൈപ്പർ സ്പെക്ടറൽ സാറ്റ്ലൈറ്റുകളുടെ സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Space data company Pixxel is gearing up for a significant milestone as it plans to launch six hyperspectral imaging satellites, named Fireflies, by June this year. The company’s founder and CEO, Awais Ahmed, shared insights during the formal inauguration of Pixxel’s new Assembly, Integration, and Testing facility in HBR Layout, overseen by ISRO Chairman S Somanath.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version