സ്റ്റാർട്ടപ്പ് ക്ലബ് വേണം

രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്താനും സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാനും സ്റ്റാർട്ടപ്പ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് യൂണികോണുകൾ.

1 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള രാജ്യത്തെ 54 യൂണികോണുകളുടെ സ്ഥാപകർ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കണ്ടു. രാജ്യത്താകെ 111 യൂണികോണുകളാണുള്ളത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആഭ്യന്തര മൂലധനത്തിന്റെ പ്രാധാന്യവും മറ്റും ചർച്ച ചെയ്തു.
പേടിഎം ഫൗണ്ടർ വിജയ് ശേഖർ ശർമ, ഈസിമൈ ട്രിപ് റിക്കാന്ത് പിട്ടി, ഡ്രൂം ഫൗണ്ടർ സന്ദീപ് അഗർവാൾ, സോമാറ്റോ ഫൗണ്ടർ ദീപിന്ദർ ഗോയൽ, ബോട്ട് കോ-ഫൗണ്ടർ അമാൻ ഗുപ്ത എന്നിവരും ഫ്ലിപ്കാർട്ട്, ഫോൺപേ, സ്വിഗി, ഓയോ, സെറോദ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.


സ്റ്റാർട്ടപ്പ് മേഖലയിൽ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കാനും സ്റ്റാർട്ടപ്പ് ക്ലബ് വേണമെന്ന ആവശ്യമുയർന്നു.

രാജ്യത്ത് യൂണികോൺ ക്ലബ് തുടങ്ങണമെന്ന ആശയം കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റേതായിരുന്നു. സ്റ്റാർട്ടപ്പകളുടെ പങ്കാളിത്തതോടെ യൂണികോൺ ക്ലബുണ്ടാക്കാൻ ശ്രമിക്കുമെന്ന് വിജയ് ശേഖർ ശർമ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങളും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിൽ എങ്ങനെ വളർത്തണം തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചയിൽ കടന്നുവന്നു. ചർച്ചയിൽ പങ്കെടുത്ത സ്റ്റാർട്ടപ്പർമാരെല്ലാം മന്ത്രിക്ക് മുന്നിൽ വിവിധ നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു.

The leaders from 54 of the 111 unicorns in India, startups valued at over $1 billion, gathered to meet with the Minister of Commerce and Industry, Piyush Goyal. The discussion centered around the growth trajectory of India’s startup ecosystem, the significance of domestic capital in supporting and expanding startups, and India’s standing in the global startup landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version