സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന വോഡഫോൺ ഐഡിയ (Vodafone Idea) നല്ലൊരു നിക്ഷേപകനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഭാരതി എന്റർപ്രൈസസ് ചെയർപേഴ്സൺ സുനിൽ മിത്തൽ. ക്ഷമാശീലനായ നിക്ഷേപകനെയാണ് ആവശ്യമെന്ന് ദാവോസിൽ നടന്ന ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ സുനിൽ മിത്തൽ പറഞ്ഞു.


കമ്പനിയെ മുന്നോട്ട് നയിക്കാൻ 9 ബില്യൺ ഡോളർ മൂലധനം ആവശ്യമാണെന്ന് മിത്തൽ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് വർഷങ്ങളായ സ്ഥിതി വിചാരിച്ചത് പോലെയല്ലെന്നും മിത്തൽ പറഞ്ഞു. വോഡഫോൺ ഐഡിയയുടെ ഭാവിയോർത്ത് ദുഖമുണ്ടെന്ന് പറഞ്ഞാണ് മിത്തൽ ഇക്കാര്യം പറഞ്ഞത്. എയർടെല്ലിന്റെ ഉടമയാണ് മിത്തൽ.

5ജി നെറ്റ്‍വർക്കിന് ആവശ്യമായ ഓപ്പൺറാനും (OpenRAN) അനുബന്ധ സാങ്കേതിക വിദ്യകളും വിന്യസിപ്പിക്കാനുള്ള ഫണ്ടിനായി യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ വോഡഫോൺ സമീപിച്ചിരുന്നു. എന്നാൽ ഫണ്ട് ലഭിക്കാത്തത് വോഡഫോണിന് തിരിച്ചടിയായി. ഡിഎഫ്സിയുമായി വീണ്ടും ചർച്ച നടത്തുകയാണ് വോഡഫോൺ.

33.1% ഓഹരിയുള്ള കേന്ദ്രസർക്കാരാണ് വോഡഫോണിന്റെ ഏറ്റവും വലിയ ഓഹരിയുടമകൾ. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് നിലവിൽ കാര്യമായ പിന്തുണയൊന്നും ലഭിക്കുന്നില്ലെന്ന് മിത്തൽ പറഞ്ഞു. അതേസമയം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ടെലികോം മേഖലയിൽ ഇപ്പോൾ മുന്നേറ്റമുണ്ടാക്കുന്നുണ്ടെന്നും മിത്തൽ സൂചിപ്പിച്ചു.

Addressing concerns at the World Economic Forum in Davos, Sunil Mittal, Chairperson of Bharti Enterprises, emphasised that cash-strapped telecom giant Vodafone Idea urgently needs a patient investor willing to infuse approximately $9 billion. The financial challenges have persisted for the last few years, raising questions about the company’s sustainability.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version