സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോൺ ടെക്നോളജി ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ഈ വർഷം അവസാനം തന്നെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ വർഷം ജൂണിലാണ് സെമികണ്ടക്ടർ ഇന്ത്യയിൽ നിർമിക്കാൻ മൈക്രോൺ ധാരണയിലെത്തുന്നത്. സെപ്റ്റംബറിൽ തന്നെ ഗുജറാത്തിൽ ഫാക്ടറിയുടെ നിർമാണം ആരംഭിച്ചിരുന്നു. ഇവിടെ നിർമിച്ച ചിപ്പുകൾ ഡിസംബറിൽ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ സെമികണ്ടക്ടർ പ്ലാന്റ് നിർമിക്കാൻ 825 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോൺ നടത്തിയത്.

കരാറിലെത്തി 90 ദിവസം കൊണ്ടാണ് ഗുജറാത്തിൽ മൈക്രോൺ നിർമാണ പ്ലാന്റ് തുടങ്ങിയതെന്നും ഇതൊരു റെക്കോർഡ് ആണെന്നും മന്ത്രി പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമിച്ച ആദ്യത്തെ പ്ലാന്റിൽ വിശ്വാസമുണ്ടെന്നും ഇതിന്റെ വിജയം മുന്നോട്ടു നയിക്കുന്നതിൽ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ സെമികണ്ടക്ടർ അസംബിൾ ചെയ്യാനും ടെസ്റ്റ് ഓപ്പറേഷൻ ചെയ്യാനും ഫോക്സ്കോണുമായി എച്ച്സിഎൽ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. എല്ലാവരും വിചാരിച്ചത് പോലെ നടക്കുകയാണെങ്കിൽ സെമികണ്ടക്ടർ നിർമാണ ഹബ്ബായി രാജ്യം മാറും.

Union IT Minister Ashwini Vaishnaw revealed on Thursday that Micron Technology, a semiconductor manufacturer establishing a plant in India, is scheduled to release its inaugural chip within the country by December 2024. Micron had disclosed its $825 million investment for a new assembly and test facility in Gujarat in June of the preceding year. Minister Vaishnaw highlighted that Micron’s announcement was made in June 2023, and the physical construction commenced in September 2023, underscoring the progress in India’s semiconductor initiatives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version