അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്.

വെള്ളിയാഴ്ചയാണ് ഇക്കാര്യം പിവിആർ ഇനോക്സ് അറിയിച്ചത്.
ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്. 70 നഗരങ്ങളിലെ 160 തിയേറ്ററുകളിലാണ് ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക.

രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി കോ സിഇഒ ഗൗതം ദത്ത പറഞ്ഞു. രാവിലെ 11 മുതൽ 1 മണിവരെയാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് ചാർജ്. അമിതാഭ് ബച്ചൻ. മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനികാന്ത്, ധനുഷ്, മോഹൻലാൽ, ചിരഞ്ജീവി,  രൺബീർ കപൂർ, അലിയ ബട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version