തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. മന്ദിരം ഭക്തജനങ്ങൾക്കായി തുറക്കുന്നതോടെ സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാം മന്ദിറിന്റെ ഉദ്ഘാടനത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന 4 ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെങ്കിലും അയോധ്യയിൽ സന്ദർശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്. സന്ദർശകരുടെ എണ്ണം വർധിക്കുന്നത് പല മേഖലകളിലും നിക്ഷേപമെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ നിക്ഷേപമെത്താൻ സാധ്യത. 2023ൽ തന്നെ ഉത്തർപ്രദേശ് ഗ്ലോബൽ നിക്ഷേപക സമ്മിറ്റിൽ 49,000 കോടി രൂപയുടെ നിക്ഷേപമാണ് അയോധ്യ ആകർഷിച്ചത്. വരും നാളുകളിലും അയോധ്യയ്ക്ക് നിക്ഷേപങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അയോധ്യയിൽ നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികളെ പരിചയപ്പെടാം. ഹോട്ടൽ വ്യവസായത്തിൽ താജ് ജിവികെ ഹോട്ടലും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും വിവാന്തയും അയോധ്യയിൽ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായി എക്സിപിരിമെന്റൽ ടൂറിസത്തിൽ പ്രവർത്തിക്കുന്ന പ്രാവെഗ് അയോധ്യയിൽ സ്ഥാപനം തുടങ്ങും. കൂടാതെ ഇന്റർ ഗ്ലോബൽ ഏവിയേഷനും സ്പൈസ് ജെറ്റും അയോധ്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതായി അറിയിച്ചു കഴിഞ്ഞു.  രാമക്ഷേത്രത്തിൽ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അയോധ്യയിലേക്ക് ഇന്ത്യൻ റെയിൽവേ 1,000 ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്.
ഈസിമൈട്രിപ്, തോമസ് കുക്ക്, യാത്ര ഓൺലൈൻ തുടങ്ങിയ ഓൺലൈൻ യാത്ര പ്ലാറ്റ്ഫോമുകളും അയോധ്യയിൽ നിക്ഷേപം നടത്തുന്നവരിൽ ഉൾപ്പെടും.

After the grand inauguration of the Ram Temple in Ayodhya this week, the region is gearing up for a substantial increase in tourist activity. Anticipating the surge, local businesses and the tourism sector are making preparations to accommodate the influx of visitors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version