തിങ്കളാഴ്ച അയോധ്യയയിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സരയൂ നദിയിൽ സൗരോർജ ബോട്ടിറക്കാൻ ഉത്തർപ്രദേശ് സർക്കാർ. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോട്ട് നിർമാണ കമ്പനിയും യുപി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂ എനർജി ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് ബോട്ട് അവതരിപ്പിക്കുന്നത്. സൗരോർജ-ഇലക്ട്രിക് ബോട്ടിൽ 30 പേർക്ക് സഞ്ചരിക്കാൻ സാധിക്കും. ആദ്യമായാണ് പുഴയിൽ ഓടുന്ന സോളാർ ബോട്ട് രാജ്യത്ത് പുറത്തിറക്കുന്നതെന്ന് കമ്പനി പറയുന്നു.

സരയൂവിന് ശേഷം വാരണസിയിലെ ഗംഗയിലും ബോട്ട് നദിയിലിറക്കും.
100% സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് ആവശ്യമെങ്കിൽ വൈദ്യുതിയിലും പ്രവർത്തിക്കും. ഇതിനായി ചാർജിംഗ് സംവിധാനവുമുണ്ട്. ഫൈബർഗ്ലാസിൽ നിർമിച്ചിരിക്കുന്നതിനാൽ ബോട്ടിന് ഭാരം കുറവാണ്. അതേസമയം ഭാരം വഹിക്കാനും സാധിക്കും. ബോട്ട് ഉപയോഗിച്ച് 45 മിനിറ്റ് രാം ക്ഷേത്രത്തിലെത്താൻ സാധിക്കും. മാത്രമല്ല, സരയൂ നദിയുടെ കരകളിൽ കൂടി രാമക്ഷേത്രത്തിന്റെ ചുറ്റുപാടും കാണാനും സാധിക്കും. ചാർജ് ചെയ്ത് കഴിഞ്ഞാൽ 5-6 മണിക്കൂർ വരെ സുഗമായി യാത്ര ചെയ്യാം.

As Ayodhya prepares for the grand consecration ceremony of Shri Ram Temple on January 22, the Uttar Pradesh government is taking strides towards making the sacred city a model solar city. A notable addition to these preparations is the launch of India’s first solar-powered electric boat in the Saryu River, marking a significant leap towards eco-friendly initiatives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version