വിഴിഞ്ഞം മിഴി തുറക്കുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം  ഈ വർഷത്തോടെ പൂർണമായും പ്രവർത്തനസജ്ജമാക്കും. തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയായതോടെ മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ തുറമുഖത്തിന്റെ ആദ്യ ഘട്ടം പൂർണമായുംപ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം.

നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പൂർത്തീകരണത്തിനൊപ്പം ആദ്യഘട്ട ബെർത്തിന്റെയും യാർഡിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്.  
തുറമുഖ നിർമാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഇതുവരെ 4 ഷിപ് ടു ഷോർ ക്രെയിനുകളും 11 യാർഡ് ക്രെയിനുകളും എത്തിയിട്ടുണ്ട്. ഇവ തുറമുഖത്തു ഘടിപ്പിക്കുന്ന ജോലികൾ തുടരുകയാണ്.

ഒന്നാം ഘട്ടം പ്രവർത്തന സജ്ജമാക്കാൻ ഇനി ആവശ്യമുള്ള കൂറ്റൻ ക്രെയിനുകൾ ചൈനയിൽ നിന്ന് അടുത്ത മൂന്നു മാസത്തിനുള്ളിൽ എത്തിച്ചേരും.

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡിൽ 600 മീറ്റർ പൂർത്തീകരിച്ചു കഴിഞ്ഞു . മുല്ലൂരിൽനിന്ന് ദേശീയപാതയിലേക്കെത്തുന്ന ബാക്കിഭാഗത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ പാതയിൽ രണ്ടു മേൽപ്പാലങ്ങളുടെ നിർമാണവും പൂർത്തിയാക്കി.

കപ്പലിൽനിന്ന് എത്തുന്ന കണ്ടെയ്നറുകൾ ഇറക്കിവെയ്ക്കാനായി 380000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ് വിഴിഞ്ഞം തുറമുഖത്തിനായി നിർമിക്കാനുള്ളത്. ആകെ 56 ഹെക്ടർ സ്ഥലമാണ് ഡ്രെഡ്ജിങ് നടത്തി കടലിൽനിന്നു വീണ്ടെടുക്കേണ്ടിയിരുന്നത്. ഇതിൽ 53.38 ഹെക്ടർ സ്ഥലം ഡ്രെഡ്ജിങ് ചെയ്ത് മണ്ണിട്ട് നികത്തിയെടുത്തു കഴിഞ്ഞു.

ഇതിൽ ആദ്യഘട്ടത്തിൽ 75118 ചതുരശ്ര മീറ്റർ പണി പൂർത്തിയായി. തുറമുഖത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി 13 കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇതിൽ പോർട്ട് ഓപ്പറേഷൻ ബിൽഡിങ് ഉൾപ്പെടെ എട്ട് കെട്ടിടങ്ങൾ പൂർത്തിയായിട്ടുണ്ട്.  
220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിർമാണം നേരത്തെതന്നെ പൂർത്തിയായി.

തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2725 മീറ്റർ പൂർത്തിയായിട്ടുണ്ട്. ഇതിൽ 2585 മീറ്റർ നീളത്തിൽ മണ്ണിട്ട് ബലപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 800 മീറ്റർ ബർത്തിലെ ആദ്യ ഘട്ടത്തിലെ 400 മീറ്റർ പണി പൂർത്തിയായി.

തുറമുഖത്തിനായുള്ള  പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ് തുടങ്ങിയവ ഉടൻതന്നെ വിഴിഞ്ഞത്ത് എത്തിക്കും. പുറംകടലിൽ എത്തുന്ന ചരക്കുകപ്പലുകൾക്ക്  ബർത്തിലേക്കു വഴികാട്ടുന്ന നാല് ടഗ്ഗുകൾ  തുറമുഖത്തിനായി നേരത്തെ തന്നെ എത്തിക്കഴിഞ്ഞു

Vizhinjam International Port to be fully operational by this year. The construction work of the port is nearing its final stage. With more than 90 percent completion of the breakwater work, the first phase of the port is expected to be fully operational by December 2024, with commissioning in May.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version