ഹൈദരാബാദിൽ നാലാം വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രം സി4ഐആർ  സ്ഥാപിക്കാൻ  വേൾഡ് ഇക്കണോമിക് ഫോറത്തെ കൊണ്ട് സമ്മതിപ്പിച്ചു തെലുങ്കാന സർക്കാർ. ഒപ്പം വിവിധ മേഖലകളിലായി UK സർജിക്കൽ സ്ഥാപനമായ  Holdings,  യുബർ , സിസ്ട്ര എന്നിവരടക്കം സ്ഥാപനങ്ങളിൽ നിന്നും അടുത്തിടെ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 40,232 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു.



ടെസ്‌ല , ബിവൈഡി EV നിർമാണ ഭീമന്മാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ സംസ്ഥാനം ചർച്ച നടത്തിവരികയാണെന്ന് തെലങ്കാന  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി കഴിഞ്ഞു.

അദാനി ഗ്രൂപ്പ്, ജെഎസ്‌ഡബ്ല്യു, ടാറ്റ ടെക്‌നോളജീസ്, ബിഎൽ അഗ്രോ തുടങ്ങിയ കമ്പനികളുമായി കോടിക്കണക്കിന് രൂപയുടെ കരാറുകളാണ്   റെഡ്ഡി അടുത്തിടെ ഒപ്പുവച്ചത്.  
                 
 ഇന്ത്യൻ മെഡിക്കൽ ഉപകരണ വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി അടുത്ത 2-3 വർഷത്തിനുള്ളിൽ ഹൈദരാബാദിലെ ഒരു നിർമ്മാണ കേന്ദ്രത്തിൽ ഏകദേശം 232 കോടി രൂപ നിക്ഷേപിക്കുമെന്ന് യുകെ ആസ്ഥാനമായുള്ള സർജിക്കൽ ഇൻസ്ട്രുമെന്റ്സ് ഗ്രൂപ്പ് ആയ Holdings അറിയിച്ചു.



ആദ്യ ഘട്ടത്തിൽ  ജനറൽ സർജിക്കൽ ഉപകരണങ്ങൾ, സൂക്ഷ്മ ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന കൃത്യമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഓർത്തോപീഡിക് പവർ ടൂളുകൾ, ഒഫ്താൽമിക് ഉപകരണങ്ങൾ, മിനിമൽ ഇൻവേസീവ് സർജറി എന്നിവ നിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ  റോബോട്ടിക് മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനു തുടക്കമിടും. . താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷയുടെ ഭാഗമായി നിലവിൽ ഇന്ത്യയിൽ നിർമ്മിക്കാത്ത നിരവധി ഉപകരണങ്ങൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു.



 യുഎസിന് പുറത്ത് ഏറ്റവും വലിയ സാങ്കേതിക കേന്ദ്രവും എഞ്ചിനീയറിംഗ് ഹബ്ബും ഉള്ള ഹൈദരാബാദിൽ വേരുകൾ ആഴത്തിലാക്കാനുള്ള AI, മെഷീൻ ലേണിംഗ് എന്നിവ  വികസിപ്പിച്ചു കൊണ്ടുള്ള പദ്ധതികളുമായി  ഷെയർഡ് മൊബിലിറ്റി ഭീമനായ Uber-ന്റെ നേതൃത്വ സംഘം ചർച്ചയിലാണ് . ഹൈദരാബാദിൽ ഊബർ ഗ്രീൻ സേവനങ്ങളും ഊബർ ഷട്ടിൽ സേവനങ്ങളും ആരംഭിക്കാനും അവർ പദ്ധതിയിടുന്നു.

അതിനിടെ, ഐടി മന്ത്രി ഡി ശ്രീധർ ബാബുവും സിസ്ട്ര ഗ്രൂപ്പ് സിഇഒ പിയറി വെർസാത്തും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈദരാബാദിൽ ഡിജിറ്റൽ ഡിസൈനിനും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിനുമായി 1,000 അംഗ അഡ്വാൻസ്ഡ് സെന്ററിനായി സിസ്ട്ര ഗ്രൂപ്പ് സംസ്ഥാനവുമായി ധാരണാപത്രം ഒപ്പുവച്ചു.

ഐടി വികസന സേവനദാതാക്കളായ ക്യുസെൻട്രിയോ ഏകദേശം 1,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ മുഖ്യമന്ത്രിയുടെ സംഘവുമായി ചർച്ച ചെയ്തിട്ടുണ്ട്.

ഒ9 സൊല്യൂഷൻസ് സഹസ്ഥാപകനും സിഇഒയും സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഒരു പ്രത്യേക സപ്ലൈ ചെയിൻ സ്കിൽസ് അക്കാദമി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ഐടി മന്ത്രിയെ അറിയിച്ചു.
 
 ഹൈദരാബാദിൽ ഒരു  EV നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ചൈനീസ് ഇവി നിർമ്മാതാക്കളായ ബിവൈഡിക്ക് 2023 ജൂലൈയിൽ കേന്ദ്രം അനുമതി നിഷേധിച്ചു.   ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD  ഇന്ത്യയിൽ പ്രതിവർഷം 10,000-15,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു.



രണ്ട് വർഷത്തിലേറെയായി ടെസ്‌ല ഇന്ത്യയിൽ പ്രവേശിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നു, അടുത്ത രണ്ട് വർഷത്തിനുള്ളിൽ തങ്ങളുടെ ആദ്യത്തെ കോംപാക്റ്റ് കാർ നിർമ്മിക്കുന്നതിനായി ടെസ്‌ല ഇന്ത്യയിലെ ഒരു ഫാക്ടറിയിൽ നിക്ഷേപിക്കുന്നതിനുള്ള സാദ്ധ്യതകൾ തേടുകയാണ്.  ടെസ്‌ല അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 30 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള സാധ്യത പരിഗണിക്കുന്നു. ഈ നിക്ഷേപം ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനും ബാറ്ററി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ളതാണ്.  ടെസ്‌ലയെയും, ബി വൈ ഡി യെയും തെലങ്കാനയിലേക്ക് ആകർഷിക്കുവാനാണ് സർക്കാരിന്റെ ശ്രമങ്ങൾ. 

Telangana Chief Minister Revanth Reddy, the first Congress CM of the state, is actively working to position Telangana as a key player in the electric vehicle (EV) industry. Reddy recently revealed during a gathering at the Indian High Commission in London that the state is courting major EV manufacturers, including Tesla and BYD, to establish their production units.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version