അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവർക്കു മികച്ച ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനവും.

പ്രതിഷ്ഠ ദിനത്തിനെത്തുന്ന അതിഥികൾക്കും, ചടങ്ങുകൾ പുറത്തു നിന്ന് വീക്ഷിക്കാനെത്തുന്ന ലക്ഷകണക്കിന് ജനങ്ങൾക്കും വേണ്ടി  500-ഓളം ബയോടോയ്‌ലറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവ സ്ഥാപിച്ചു സ്ഥാപിച്ചത് ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊലുഷന്‍സ് (ഐസിഎഫ്) ആണ്. സ്വച്ഛ് ഭാരത് മിഷന്റെ പദ്ധതിപ്രകാരമാണ് കമ്പനി അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നൽകിയത്.

60 ദിവസത്തിനുള്ളിലാണ് ഇവ സ്ഥാപിച്ചു നല്‍കിയത്. ഇവയുടെ 24 മണിക്കൂര്‍ മേല്‍നോട്ടവും അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്.



ഏറ്റുമാനൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പ്രതിമാസം 300 ബയോടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ഒരുക്കുന്ന ശുചിത്വ സംവിധാനങ്ങളാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. ട്രീറ്റ്‌മെന്റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്‌റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും ഇവർ നിർമിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്.


 
ഏറ്റുമാനൂര്‍ പ്ലാന്റിനൊപ്പം മഹാരാഷ്ട്രയിലെ കോലോപ്പൂരിലും ബയോടോയ്‌ലറ്റു നിർമാണ പ്ലാന്റുണ്ട് കമ്പനിക്ക്. ‘കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി എന്ന് ഐസിഎഫ് മാനേജിംഗ് ഡയറക്ടര്‍ ശുംഭുനാഥ് ശശികുമാര്‍ പറഞ്ഞു

An company from Kerala is playing a crucial role in preparing the best hygiene systems for those visiting the Ram temple in Ayodhya. Around 500 Bio-toilets have been prepared for the guests who arrive on the Pratishtha day and the lakhs of people who have come to watch the ceremony from outside. These were set up by Etumanoor-based ‘Indian Centrifuge Engineering Solutions’ (ICF). The company has installed Bio-toilets in Ayodhya under the Swachh Bharat Mission scheme.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version