വിദേശത്ത് നിന്നുള്ള വിദ്യാർഥികൾ രാജ്യത്തേക്ക് വരുന്നത് നിയന്ത്രിക്കാൻ ചട്ടങ്ങളിൽ മാറ്റം വരുത്തി കാനഡ. കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗം ഈ വർഷം 360,000 പേർക്കാണ് ഇത്തവണ സ്റ്റഡി പെർമിറ്റ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35% കുറവാണിത്.

വിദേശ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് തീരുമാനത്തിന് പിന്നിൽ. 2022ൽ മാത്രം കാനഡയിലെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണം 8 ലക്ഷമാണ്. കഴിഞ്ഞ വർഷമിത് 9 ലക്ഷമായി വർധിച്ചിരുന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങൾ നിലവിലെ സ്റ്റഡി പെർമിറ്റിനെയോ സ്റ്റഡി പെർമിറ്റ് പുതുക്കുന്നതിനെയോ ബാധിക്കില്ല. ബിരുദാനനന്തര ബിരുദം ഡോക്റ്റേറ്റ് തുടങ്ങിയവ ചെയ്യുന്നവരെയും മാനദണ്ഡം ബാധിക്കില്ല എന്നാണ് റിപ്പോർട്ട്. ജനസംഖ്യ കൂടുതലുള്ള പ്രൊവിൻസുകളിലായിരിക്കും ഇത് ബാധകം. 2025 വരെ നിയന്ത്രണം തുടരും. ഐആർസിസിയിൽ ഇനി മുതൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ പ്രൊവിൻസിൽ നിന്നോ ടെറിട്ടറിയിൽ നിന്നോ സാക്ഷ്യപത്രം വാങ്ങണം.

പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 2024 സെപ്റ്റംബർ മുതൽ കരിക്കുലം ലൈസൻസിംഗ് അറേജ്മെന്റിന്റെ ഭാഗമായി അപേക്ഷിക്കുന്ന വിദ്യാർഥികൾ പിജിഡബ്ല്യുപിക്ക് അർഹരായിരിക്കില്ല. അതേസമയം ബിരുദാനന്തര പ്രോഗ്രാമുകളോ ബിരുദ തലത്തിൽ മറ്റേതെങ്കിലും പ്രോഗ്രാമുകളോ ചെയ്തിട്ടുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് 3 വർഷത്തെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം.

നിലവിൽ പിജിഡബ്ല്യുപിയുടെ കാലാവധി സ്റ്റഡി പ്രോഗ്രാമിന്റെ കാലാവധിക്ക് അനുസൃതമായാണ് തീരുമാനിച്ചിരിക്കുന്നത്. ഡോക്ടറൽ, മാസ്റ്റേഴ്സ് ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ പങ്കാളികൾക്ക് മാത്രമായിരിക്കും ഓപ്പൺ വർക്ക് പെർമിറ്റ് നൽകുക. മറ്റുള്ള വിദ്യാർഥികളുടെ പങ്കാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്.

Canada has recently introduced a comprehensive plan to regulate the influx of international students into the country. According to the Immigration, Refugees, and Citizenship Canada (IRCC), the approved study permits for 2024 will be capped at approximately 360,000, marking a notable 35% decrease from the previous year. This initiative is designed to address the unsustainable growth of the international student population, with caps strategically weighted by population and leading to significant reductions in provinces experiencing the most rapid expansion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version