കൊച്ചിയുടെയും തമിഴ്നാടിന്റെയും ഊർജ ആവശ്യങ്ങൾക്ക് 425 കിലോമീറ്റർ പ്രകൃതി വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ നിർദേശം മുന്നോട്ടുവെച്ച് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി).
പെട്രോനെറ്റ് എൽഎൻജി (Petronet LNG) യുടെ കൊച്ചിയിലെ ഇംപോർട്ട് ടെർമിനലും തൂത്തുക്കുടിയും ബന്ധിപ്പിച്ചു കന്യാകുമാരി വഴിയാണ് പിഎൻജിആർബി പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

പദ്ധതി നടപ്പായാൽ കൊച്ചിക്ക് ലഭിക്കുന്ന മൂന്നാമത്തെ പ്രകൃതി വാതക പൈപ്പ്ലൈൻ ആയിരിക്കും ഇത്. കൊച്ചി-ബംഗളൂരു, കൊച്ചി-മംഗളൂരു പൈപ്പ്ലൈനുകളാണ് മറ്റുള്ളവ. മാരിടൈം ഹബ്ബാകാനുള്ള കൊച്ചിയുടെ സ്വപ്നങ്ങൾ ഊർജമാകും ഈ പൈപ്പ്ലൈനുകൾ. രാജ്യത്തെ പ്രകൃതി വാതക പൈപ്പ്ലൈൻ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വളരാൻ ഇതുവഴി കൊച്ചിക്ക് സാധിക്കും.

തൂത്തുക്കൂടിയിൽ പൈപ്പ്ലൈൻ ഇന്ത്യൻ ഓയിലിന്റെ എന്നൂറിലെ എൽഎൻജി ഇംപോർട്ട് ടെർമിനലുമായി ബന്ധിപ്പിക്കും.
രാജ്യത്താകമാനം എൽഎൻജി പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിഎൻജിആർബി കൊച്ചി- തൂത്തുക്കുടി ബന്ധിപ്പിച്ചുകൊണ്ട് പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. ഇതിനായി ടെണ്ടറുകൾ വിളിക്കാനാണ് പിഎൻജിആർബി ഉദ്ദേശിക്കുന്നത്.


425 കിലോമീറ്ററിൽ നിർമിക്കുന്ന പൈപ്പ്ലൈൻ കൊച്ചി പുതുവൈപ്പിനിൽ നിന്നാണ് തുടങ്ങുക. കോട്ടയം, കൊട്ടാരക്കര, കാട്ടാക്കട, കന്യാകുമാരി, സത്താൻ കുളം എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും പൈപ്പ്ലൈൻ കടന്നുപോകുക.


എന്നൂറിലെ പ്രക‍ൃതി വാതക പൈപ്പ്ലൈൻ വഴി ബംഗളൂരു-പുതുച്ചേരി-നാഗപട്ടണം-മധുരൈ പ്രകൃതി വാതക പൈപ്പ്ലൈനുകളിലും ബന്ധിപ്പിക്കാൻ സാധിക്കും. ഇതുവഴി രാജ്യത്തെ മറ്റു പ്രധാന പൈപ്പ്ലൈനുകൾ ബന്ധിപ്പിക്കും.
ദക്ഷിണേന്ത്യയ്ക്ക് പ്രകൃതി സൗഹാർദ പ്രകൃതി വാതകം നൽകാൻ പൈപ്പ്ലൈൻ പദ്ധതി സഹായിക്കും. ഇതുവഴി പ്രദേശത്തിന്റെ സാമ്പത്തിക മുന്നേറ്റവും ഉറപ്പിക്കാൻ സാധിക്കും. സുസ്ഥിര വികസനം ലക്ഷ്യം വെക്കുന്ന പദ്ധതി കാർബൺ പുറന്തള്ളൽ തടയാനും സഹായിക്കും.

The Petroleum and Natural Gas Regulatory Board (PNGRB) has proposed laying a 425 km natural gas pipeline to meet the energy needs of Kochi and Tamil Nadu. The PNGRB pipeline is proposed to connect Petronet LNG’s Import Terminal at Kochi and Thoothukudi through Kanyakumari. If the project is implemented, this will be the third natural gas pipeline that Kochi will get, others being the Kochi-Bangalore and Kochi-Mangalore pipelines.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version