ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി Tata Punch EV SUV വിപണിയിലെത്തിച്ചു ടാറ്റ. ഇന്ത്യൻ റോഡുകളിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ EVകാറുകളിലൊന്നാകും പഞ്ച് ഇവി എന്നാണ്  വിലയിരുത്തൽ. 8 വർഷത്തെ വാറണ്ടി, ഒറ്റചാർജിൽ 421 കിലോമീറ്റർ. 140 കിലോമീറ്റർ ഉയർന്ന വേഗം എന്നീ സവിശേഷതകളോട് കൂടിയാണ് ടാറ്റ പഞ്ച് ഇ വി വിപണിയിലെത്തുന്നത്.

10.99 ലക്ഷം രൂപയാണ് Tata Punch EV SUV യുടെ എക്‌സ്‌ഷോറൂം വില.
രണ്ടു ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 25 കിലോവാട്ട് മോഡൽ ഒറ്റചാർജിൽ 315 കിലോമീറ്ററും, 35 കിലോവാട്ട് മോഡൽ 421 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വെറും 9.5 സെക്കൻഡിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനു സാധിക്കും. 140 കിലോമീറ്ററാണ് പരമാവധി വേഗം. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണത്തിനായി IP67 റേറ്റിംഗും വാഹനത്തിനു നൽകിയിട്ടുണ്ട്. 8 വർഷം അല്ലെങ്കിൽ 1,60,000 കിലോ മീറ്റർ വാറന്റിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

പഞ്ച് ഇവി ലോംഗ് റേഞ്ച് (എൽആർ) 3.3 കിലോവാട്ട്, 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാർജർ സംവിധാനത്തോടെയാണ് വരുന്നത്. ഇത് വീട്ടിലോ, ജോലിസ്ഥലത്തോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി 56 മിനിറ്റിൽ 10% മുതൽ 80% വരെ വേഗത്തിൽ ചാർജ് ചെയ്യാം.

സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ കമ്പനിക്ക് മികച്ച ലുക്ക് നൽകുന്നു. ആകർഷകമായ വോയിസ് ഇന്റർഫേസും വാഹനത്തിലുണ്ട്. 26cm ഡിജിറ്റൽ കോക്ക്പിറ്റിനൊപ്പം ഹാർമാൻ ഡിസ്‌പ്ലേയുടെ 26cm ഹൈ- ഡെഫനിഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പഞ്ചിനുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഫംഗ്ഷണുകൾ വാഹനത്തിനുണ്ട്. 17 ഗെയിമിംഗ്, സംഗീതം, മീഡിയ ആപ്പുകൾ ഉൾക്കൊള്ളുന്ന ആർക്കേഡ്. ഇവി എന്ന ആപ്പ് സ്യൂട്ടും വാഹനത്തിന്റെ സവിശേഷതയാണ്.

2 ഇ- ഡ്രൈവ് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 60 കിലോവാട്ട് പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് എസി മോട്ടോർ 114 NM ടോർക്കും, 90 കിലോവാട്ട് പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് എസി മോട്ടോർ 190 NM ടോർക്കും ഉൽപ്പാദിപ്പിക്കും.

വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ- ഡിമ്മിംഗ് ഐആർവിഎം എന്നിവയും സവിശേഷതകളാണ്. 45 വാട്‌സ് ടൈപ്പ്-സി യുഎസ്ബി പോർട്ട് വഴി ഫാസ്റ്റ് ചാർജിംഗ് സാധ്യമാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX, റോൾ- ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് എന്നിവയും വാഹനത്തിലുണ്ട്.

ഇന്ത്യൻ റോഡുകളിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാകും പഞ്ച് ഇവി എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇ- കോൾ, ബി- കോൾ എന്നിവയ്ക്കൊപ്പം എസ്ഒഎസ് കോളിംഗ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹൈ- എൻഡ് ട്രിമ്മുകളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം എന്നിവ അധിക സുരക്ഷ ഉറപ്പാക്കും.

TATA launches Tata Punch EV SUV, the cheapest electric SUV in India. The Punch EV is expected to be one of the safest EVs available on Indian roads with an 8 years warranty and 421 kms on a single charge. The Tata Punch EV comes with a top speed of 140 kmph.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version