എന്താണ് ടെലി ഓപ്പറേറ്റഡ് റോബോട്ടുകൾ?

ഇലോൺ മസ്കിൻെറ ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് തുണി മടക്കുന്നതും കോഫിയുണ്ടാക്കുന്നതും ചെടി നനയ്ക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ തുറന്നാൽ റോബോട്ടുകൾ പലവിധ പ്രവർത്തികൾ ചെയ്യുന്നത് കാണാം.

എന്നാൽ ഇവയെല്ലാം ഈ റോബോട്ടുകൾ സ്വയം ചെയ്യുന്നതാണോ? എല്ലാ പണികളും റോബോട്ടുകൾ ഓട്ടോമാറ്റിക്കായി ചെയ്യുന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സത്യാവസ്ഥ അതായിരിക്കണമെന്നില്ല. പലപ്പോഴും ടെലി ഓപ്പറേഷൻ സംവിധാനത്തിലൂടെയാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. നിശ്ചിത അകലത്തിൽ നിന്ന് പരിശീലനം ലഭിച്ച വിദഗ്ധരോ റോബോട്ടിക്സ്റ്റുകളോ ആയിരിക്കും നിശ്ചിത അകലത്തിൽ നിന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെയാണ് ടെലി ഓപ്പറേഷൻ എന്ന പറയുന്നത്. ഇത്തരത്തിൽ പൂർണമായോ ഭാഗികമായോ ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിയന്ത്രിക്കാൻ സാധിക്കും.

സാങ്ച്വറി എഐ എന്ന കമ്പനി ഇതിന് മികച്ച ഒരു ഉദാഹരണമാണ്. സാങ്ച്വറിയുടെ എല്ലാ ഹ്യൂമനോയ്ഡ് റോബോട്ടുകളെയും ടെലി ഓപ്പറേറ്റ് ചെയ്യുകയാണ്.


അതേസമയം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും ഹ്യൂമനോയ്ഡ് റോബോട്ടുകളെ കാണുമ്പോൾ അവ ടെലി ഓപ്പറേറ്റഡ് ആണെന്ന് ആളുകൾ തിരിച്ചറിയാറില്ല. ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഓട്ടോണമസ് ആയി പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്ന ധാരണയായിരിക്കും പലപ്പോഴും ആളുകൾക്ക്. റോബോട്ടുകളെ നിയന്ത്രിക്കുന്നത് പലപ്പോഴും വീഡിയോയിലും മറ്റും കണ്ടുകൊള്ളണമെന്നുമില്ല. അതേസമയം ഒന്ന് ശ്രദ്ധിച്ചാൽ ഒരു റോബോട്ടിക് വീഡിയോ കാണുമ്പോൾ അത് ടെലി ഓപ്പറേറ്റഡ് ആണോ ഓട്ടോണോമസ് ആണോയെന്ന് കണ്ടുപിടിക്കാൻ സാധിക്കും.

വീഡിയോ അമിത വേഗത്തിലോ വേഗത കുറഞ്ഞോ പോകുകയാണെങ്കിൽ ടെലി ഓപ്പറേറ്റഡ് ആണെന്നതിനുള്ള സൂചനയാണ്. വിവിധ പരീക്ഷണങ്ങൾ ഒറ്റ പരീക്ഷണമെന്ന് തോന്നിക്കുന്ന തരത്തിൽ വീഡിയോയയിൽ അവതരിപ്പിക്കുകയാണെങ്കിലും ടെലി ഓപ്പറേറ്റഡ് തന്നെ. ടെലി ഓപ്പറേറ്റഡ് ആണെങ്കിൽ ഹ്യൂമനോയ്ഡ് റോബോട്ടുകളെ മറ്റു കംപ്യൂട്ടറുകളോ കേബിളുകളോ ആയി ബന്ധിപ്പിച്ചത് കാണാനും സാധിക്കും.

Elon Musk’s Optimus Tunic, which was developed by Tesla, has garnered attention on social media for its ability to pour coffee and pick up objects. However, some people incorrectly believe that these robots operate autonomously for all tasks. In reality, robots often operate through teleoperation systems, where human demonstrations play a crucial role. The robots operate through teleoperation systems. Skilled individuals, such as roboticists trained in a specific field and located at a certain distance, control humanoid robots’ actions. While the public may not always be aware of this, teleoperation is often the method through which humanoid robots are operated, not full autonomy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version