ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുംബൈ ധാരാവിയുടെ വികസനത്തിന് ബയോമെട്രിക് വിവരശേഖരണം നടത്താൻ ഗൗതം അദാനി. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന 10 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ശേഖരിക്കും. ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പാണ് മുംബൈയിലെ ചേരികളിൽ വിവരശേഖരണം നടത്തുക.
വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ധാരാവിയെ എത്രപേർക്ക് സൗജന്യ ഭവനം നിർമിച്ചു നൽകണമെന്ന് തീരുമാനിക്കും. ധാരാവിയിൽ പുനർനിർമാണം നടക്കുന്ന പ്രദേശത്താണ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. ധാരാവി പുനർനിർമിക്കാൻ പതിറ്റാണ്ടുകളായി സർക്കാരും മറ്റും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. 640 ഏക്കർ പുനർനിർമിക്കുന്നതിനുള്ള ലേലം അദാനി ഗ്രൂപ്പാണ് എടുത്തത്. മഹാരാഷ്ട്ര സർക്കാരുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് പ്രദേശത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുക.
2000 മുമ്പ് ധാരാവിയിൽ താമസമാക്കിയവർക്കായിരിക്കും സൗജന്യ വീടിന് അർഹത.15 വർഷങ്ങൾക്ക് മുമ്പാണ് ധാരാവിയിൽ അവസാനമായി സർവേ നടത്തിയത്. പുതിയ വിവരശേഖരണം പൂർത്തിയായാൽ ഏകദേശം 7 ലക്ഷം പേരെയെങ്കിലും ധാരാവിയിൽ നിന്ന് മാറ്റിപാർപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വീടുവീടാന്തരം കയറിയാണ് അദാനി ഗ്രൂപ്പ് സർവേ നടത്തുക. 614 മില്യൺ ഡോളറിനാണ് അദാനി ഗ്രൂപ്പിന് ലേലം ലഭിക്കുന്നത്. ഫെബ്രുവരിയിൽ വിവരശേഖരണം ആരംഭിക്കും. പ്രദേശത്തെ പുനർനിർമിക്കാൻ ആഗോള കമ്പനികളെയാണ് അദാനി സമീപിച്ചിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് തീരുമാനം.
A firm led by Indian billionaire Gautam Adani is set to commence data and biometrics collection from up to 1 million residents starting in February. This effort forms a crucial part of the ambitious project aimed at transforming one of Asia’s largest slums.